ബ്രസീൽ താരം ഓസ്കാർ കുഴഞ്ഞുവീണു; ഹൃദയസംബന്ധമായ അസുഖമാണെന്ന് റിപ്പോർട്ടുകൾ

പരിശോധനയിൽ അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു

ബ്രസീൽ താരം ഓസ്കാർ കുഴഞ്ഞുവീണു; ഹൃദയസംബന്ധമായ അസുഖമാണെന്ന് റിപ്പോർട്ടുകൾ
dot image

മുൻ ചെൽസി-ബ്രസീൽ മധ്യനിര താരം ഓസ്കാർ കുഴഞ്ഞുവീണു. സാവോ പോളോയ്ക്ക് വേണ്ടി കളിക്കുന്ന താരത്തെ മെഡിക്കൽ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തു. താരത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളാണെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ചൊവ്വാഴ്ച മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകുന്നതിനിടെയാണ് സംഭവം. ബൈക്ക് എക്സർസൈസ് ചെയ്യുന്നതിനിടെ 4 കാരനായ ഓസ്‌കാർ കുഴഞ്ഞുവീണു. രണ്ട് മിനിറ്റ് നേരത്തേക്ക് അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവിലാണ്.

പരിശോധനയിൽ അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് അദ്ദേഹം വിരമിക്കാനുള്ള സാധ്യതയും ഉയർത്തു‌ന്നുണ്ട്. 34 വയസ്സുകാരനായ ഓസ്കാർ ചെൽസിക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2014 ലോകകപ്പ് ഉൾപ്പെടെ ബ്രസീലിനെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. 2024-ൽ സാവോ പോളോയിലേക്ക് തിരിച്ചെത്തിയതിന് ശേഷം തുടർച്ചയായ പരിക്കുകൾ തിരിച്ചടിയായിരുന്നു.

Content Highlights: Ex-Chelsea and Brazil midfielder Oscar in hospital after falling unwell with heart issue

dot image
To advertise here,contact us
dot image