അമേരിക്കയിൽ വ്യവസായ മേഖലയിൽ കാർഗോ വിമാനം തകർന്നു വീണു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ഹോണോലുലുവിലേക്ക് യുപിഎസ് കമ്പനിയുടെ പോയ വിമാനമാണ് തകര്‍ന്ന് വീണത്

അമേരിക്കയിൽ വ്യവസായ മേഖലയിൽ കാർഗോ വിമാനം തകർന്നു വീണു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
dot image

കെന്റക്കി: അമേരിക്കയില്‍ ചരക്കുവിമാനം തകര്‍ന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീണു. റണ്‍വേയിലൂടെ നീങ്ങുമ്പോള്‍ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടം നടന്ന വ്യവസായ മേഖലയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട വിമാനച്ചിന് 34 വര്‍ഷത്തിന്റെ പഴക്കമുണ്ട്.

വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള പ്രദേശങ്ങളില്‍ ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളതായി ലൂയിസ്വില്ലെ മെട്രോ എമര്‍ജന്‍സി സര്‍വീസസ് വ്യക്തമാക്കി. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയില്‍ 1991ല്‍ പുറത്തിറക്കിയ മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് അപകടത്തില്‍പെട്ടത്. മിനാത്തില്‍ 38,000 ഗാലോണ്‍ ഇന്ധനമുണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ വൈകീട്ട് 5.15നായിരുന്നു അപകടം.

Content Highlight; UPS Cargo Plane Crashes After Takeoff from Louisville Airport in Kentucky

dot image
To advertise here,contact us
dot image