
ലാ ലിഗ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ബാഴ്‌സലോണ. സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോലുകള്‍ക്കാണ് ബാഴ്‌സലോണ് മുട്ടുകുത്തിയത്. സെവിയ്യയ്ക്ക് വേണ്ടി അലെക്‌സിസ് സാഞ്ചസ്, ഐസാക് റൊമേറോ, ഹോസെ എയ്ഞ്ചല്‍ കാര്‍മോണ, അകോര്‍ ആഡംസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ സെവിയ്യ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സാഞ്ചസാണ് ബാഴ്‌സലോണയുടെ വല ആദ്യമായി കുലുക്കിയത്. 36-ാം മിനിറ്റില്‍ റമേറോ ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് റാഷ്‌ഫോര്‍ഡിലൂടെ ബാഴ്‌സ തിരിച്ചടിച്ചു.
90-ാം മിനിറ്റില്‍ കാര്‍മോണയും ഇഞ്ചുറി ടൈമില്‍ ആഡംസും വലകുലുക്കിയതോടെ സെവിയ്യ വിജയമുറപ്പിച്ചു.
Content Highlights: La Liga: Sevilla beats Barcelona