
ഫുട്‌ബോൾ ഇതിഹാസ താരങ്ങളിൽ ഒരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ 2019ൽ യുവന്റസിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് പറയുകയാണ് മുൻ ബാഴ്‌സലോണ താരം ഇവാൻ റാകിട്ടിച്ച്. അന്ന് പോകാൻ തയ്യാറാകത്തതിൽ കുറ്റബോധമുണ്ടെന്നും റാക്കിട്ടിച്ച് പറഞ്ഞു. ഇറ്റാലിയൻ ഫുട്‌ബോളിന്റെ ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
'2019ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെ വിളിച്ചിരുന്നു. എന്നോട് യുവന്റസിലേക്കെത്താൻ അദ്ദേഹം ക്ഷണിച്ചു. ഇറ്റലിയെ കളിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അത് എന്റെ ഒരു വലിയ കുറ്റബോധമാണ്. ഇറ്റാലിയൻ ഫുട്‌ബോളിന്റെയും ലൈഫ് സ്റ്റൈലിന്റെയും വലിയ ഒരു ആരാധകനാണ് ഞാൻ. എന്നെ പരിശീലിപ്പിച്ച ജെന്നാരോ ഗട്ടുസോയുടെ വലിയ ആരാധകനുമാണ് ഞാൻ. മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന മികച്ച പരിശീലകനാണ് ഇറ്റലിയിലുള്ളത്.'
എന്നാൽ അന്ന് പോകാത്തതിന് കാരണം ഞാൻ ബാഴ്സയിലായിരുന്നു എന്നതാണ്. അവിടെ കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു, പിന്നെ സെവിയ്യയിലും ഹജ്ദുക്കിലും കളിക്കാൻ സാധിച്ചു, അത് എന്നെ സംബൂന്ധിച്ച് വലിയൊരു കാര്യമാണ്, പക്ഷേ എന്റെ ജീവിതം മികച്ചതായി മാറി. ഞാൻ എന്റെ സഹോദരനോട് പറഞ്ഞിട്ടുണ്ട് സെവില്ലയുടെ പ്രസിഡന്റിന് ഞാൻ വാക്ക് കൊടുത്തിരുന്നു ഞാൻ പോകില്ല എന്ന്. പിന്നെ ആ വെയ്ട്രസിനെ ഞാൻ വിവാഹം ചെയ്യാൻ പോകുകയാണെന്നും ഞാൻ പറഞ്ഞു,' അദ്ദേഹം പറഞ്ഞു.
ഈ വർഷം ഫുട്‌ബോളിൽ നിന്നും വിരമിച്ച റാക്കിട്ടിച്ചിന് മികച്ച കരിയറാണ് ഫുട്‌ബോളിൽ ഉണ്ടായിരുന്നത്. ഷാൽക്കെ, സെവിയ്യ, ബാഴ്‌സലോണ, ഹാജ്ദുക് സ്പ്ലിറ്റ് എന്നീ ക്ലബ്ബിലെല്ലാം ഈ ക്രൊയേഷ്യക്കാരൻ പന്ത് തട്ടി.
Content Highlights- Ivan Rakitich Says he was Invited to Juventus in 2019 by Cristiano Ronaldo