കാന്താര തീർന്നപ്പോൾ തിയേറ്ററിലേക്ക് ഓടിയെത്തി പഞ്ചുരുളി തെയ്യം…എഴുന്നേറ്റ് നിന്ന് കാണികൾ, വീഡിയോ വൈറൽ

തമിഴ്‌നാട്ടിലെ ദിണ്ടിഗലെ ഒരു തിയേറ്ററിലാണ് ഈ സംഭവം ഉണ്ടായത്.

കാന്താര തീർന്നപ്പോൾ തിയേറ്ററിലേക്ക് ഓടിയെത്തി പഞ്ചുരുളി തെയ്യം…എഴുന്നേറ്റ് നിന്ന് കാണികൾ, വീഡിയോ വൈറൽ
dot image

റിഷബ് ഷെട്ടി ചിത്രം കാന്താരയുടെ തിയേറ്റർ പ്രദർശനം അവസാനിച്ചപ്പോൾ ഓടിയെത്തി പഞ്ചുരുളി തെയ്യം. തമിഴ്‌നാട്ടിലെ ദിണ്ടിഗലെ ഒരു തിയേറ്ററിലാണ് ഈ സംഭവം ഉണ്ടായത്. ഒരു ആരാധകൻ വേഷം കെട്ടി തിയേറ്ററിൽ എത്തിയതാണെന്നാണ് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട്. കൂടാതെ ഇതൊക്കെ സിനിമയുടെ പ്രൊമോഷൻ വേണ്ടി ചെയ്തുകൂട്ടുന്ന കാര്യങ്ങളാണെന്ന് ഒരുകൂട്ടം ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്ത്യയിലെ പല തിയേറ്ററുകളിൽ കാന്താരയുടെ സ്‌ക്രീനിങ്ങിന് ശേഷം ഒട്ടേറെ നാടകീയ രംഗങ്ങൾ നടന്നിരുന്നു. ചിലർ തിയേറ്ററിന്റെ സ്‌ക്രീനിന്റെ മുൻപിൽ കൈകൂപ്പി വണങ്ങുന്ന വീഡിയോസ് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പല സ്ഥലത്തുനിന്നും ഇത്തരം അസാധാരണ സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്‌.

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 235 കോടിയിലധികം രൂപയാണ് കാന്താര ഇപ്പോൾ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഡൊമെസ്റ്റിക്ക് മാർക്കറ്റിൽ നിന്നും സിനിമ ഇതുവരെ നേടിയത് 161.67 കോടിയാണ്. ഇതോടെ ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. കേരളത്തിലും വലിയ മുന്നേറ്റമാണ് കാന്താര ഉണ്ടാക്കുന്നത്.

ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.

ഏകദേശം 43.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി രൂപ കവിഞ്ഞു. വാരാന്ത്യത്തിൽ കളക്ഷനിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

Content Highlights: Panchurali theyyam came to theatre which was playing kantara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us