യാ മോനേ! മിന്നിതിളങ്ങി മെസി; മയാമിക്ക് വിജയം

ഡി സി യുണൈറ്റഡ് നേടിയ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളടിച്ചാണ് മയാമിയുടെ വിജയം.

യാ മോനേ! മിന്നിതിളങ്ങി മെസി; മയാമിക്ക് വിജയം
dot image

മേജർ സോക്കർ ലീഗിൽ ഇന്റർമയാമിക്ക് തകർപ്പൻ വിജയം. ലയണൽ മെസിയുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ കണ്ടത്. രണ്ട് ഗോളടിച്ച മെസി ഒരു അസിസ്റ്റും നൽകി കളം നിറഞ്ഞു. ഡി സി യുണൈറ്റഡ് നേടിയ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളടിച്ചാണ് മയാമിയുടെ വിജയം.

35ാം മിനിറ്റിൽ ടാഡിയോ അല്ലെൻഡെയിലൂടെ ഇന്റർ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ആദ്യപകുതി പിരിയുമ്പോൾ മയാമി 1-0ത്തിന് മുന്നിലെത്തി. ഈ സീസണിലെ മെസിയുടെ 12ാം അസിസ്റ്റായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഡി സി യുണൈറ്റഡ് സമനില ഗോൾ നേടി. ക്രിസ്ത്യൻ ബെന്റെകെയിലൂടെയാണ് ഡിസി സമനില ഗോളടിച്ചത്.

എന്നാൽ 66-ാം മിനിറ്റിൽ മെസി ഗോളിലൂടെ ഇന്റർമയാമി ലീഡ് പിടിച്ചു. ബോക്‌സിന് പുറത്ത് നിന്നും മെസി ഉതിർത്ത ഷോട്ട് ഡിസിയുടെ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. 85ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി മെസ് മയാമിയുടെ ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിന്റെ അവസാനം ജേക്കബ് മുറെൽ ഗോൾ നേടിയെങ്കിലും ഡിസിക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലായിരുന്നു.

സീസണിൽ 28 മത്സരം കളിച്ച മയാമി 15 ജയവും ആറ് തോൽവിയും ഏഴ് സമനിലയുമായി 52 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ്.

Content Highlights- Inter Miami Win as Messi scored 2 goals and an assist

dot image
To advertise here,contact us
dot image