'ലാലേട്ടനുമായി അടുത്ത സിനിമ ചർച്ചയിലുണ്ട്', തുടരും രണ്ടാം ഭാഗമോ?; മറുപടിയുമായി തരുൺ മൂർത്തി

'തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കും, മാത്രമല്ല അത്തരം വിജയങ്ങൾ ഇൻഡസ്ട്രിയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്'

'ലാലേട്ടനുമായി അടുത്ത സിനിമ ചർച്ചയിലുണ്ട്', തുടരും രണ്ടാം ഭാഗമോ?; മറുപടിയുമായി തരുൺ മൂർത്തി
dot image

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിച്ചതിന് പിന്നാലെ വൈറലായി തരുൺ മൂർത്തിയുടെ വാക്കുകൾ. വളരെ അൺപ്രെഡിക്റ്റബിൾ ആയ അഭിനേതാവാണ് മോഹൻലാൽ എന്നും തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കുമെന്നും തരുൺ പറഞ്ഞു. തുടരും രണ്ടാം ഭാഗത്തിനെക്കുറിച്ചും അദ്ദേഹം മനസുതുറന്നു.

'തുടരുമിനേക്കാൾ വലിയ വിജയം മോഹൻലാൽ ഉണ്ടാക്കും, മാത്രമല്ല അത്തരം വിജയങ്ങൾ ഇൻഡസ്ട്രിയിൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്. മോഹൻലാലുമായി കൂടുമ്പോൾ അദ്ദേഹത്തിന്റെ ഓറ നമ്മളിലേക്ക് പകരുന്നതാണ്. ഷൂട്ട് ചെയ്യുമ്പോൾ ലാൽ സാർ അൺപ്രെഡിക്റ്റബിൾ ആണ് അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നമുക്ക് പറയാൻ പറ്റില്ല. അത്തരം ഒരുപാട് അനുഭവങ്ങള്‍ തുടരും സിനിമയിലുണ്ട്. ഒരു സംവിധായകൻ വിചാരിക്കുന്നതിനേക്കാൾ 10 ഇരട്ടി മികച്ചതായി ഔട്ട്പുട്ട് വരുമ്പോൾ അത് നിസാരകാര്യമല്ല. മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ', തരുൺ മൂർത്തിയുടെ വാക്കുകൾ.

മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.

Content Highlights: Tharun moorthy about Mohanlal and Thudarum 2

dot image
To advertise here,contact us
dot image