തലകറങ്ങി വീഴാം അല്ലെങ്കിൽ മരിക്കാം!; നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടകരമായ ഇടമേതെന്ന് അറിയാമോ?

പ്രശസ്തനായ കാർഡിയോളജിസ്റ്റ് ദിമിത്രി യാരനോവാണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്

തലകറങ്ങി വീഴാം അല്ലെങ്കിൽ മരിക്കാം!; നിങ്ങളുടെ വീട്ടിലെ ഏറ്റവും അപകടകരമായ ഇടമേതെന്ന് അറിയാമോ?
dot image

കത്തിയടക്കമുള്ള അപകടം പിടിച്ച സാധനങ്ങൾ സൂക്ഷിക്കുന്ന അടുക്കളയാകാം പെട്ടെന്ന് ഇത് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് വരിക. അതുമല്ലെങ്കിൽ അത്യാവശ്യമായ പല ഉപകരണങ്ങളും സൂക്ഷിക്കുന്ന ഗ്യാരേജിനെ കുറിച്ച് ഓർത്ത് കാണും. പക്ഷേ തീർച്ചയായും ചിലർ ആലോചിച്ചത് ബാത്ത്‌റൂമിനെ കുറിച്ചായിരിക്കും അല്ലേ… അതെ ശുചിമുറി.. ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ശുചിമുറിയിൽ ബോധരഹിതരായി വീഴുന്നത്.. ചിലപ്പോൾ മരിക്കുന്നത്. അതിന് ചില കാരണങ്ങളുമുണ്ട്.

ഭയപ്പെടുത്തുകയല്ല, മറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് പ്രശസ്തനായ കാർഡിയോളജിസ്റ്റ് ദിമിത്രി യാരനോവ് പങ്കുവെച്ചിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശുചിമുറികളിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്.

എന്താണ് ശുചിമുറിയുമായി ബന്ധപ്പെട്ടിരിക്കുന്ന അപകടമെന്നാണ് ചിന്തിക്കുന്നതെങ്കിൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കൃത്യമായി അതിന്റെ വിവരണവും അദ്ദേഹം നൽകുകയും ചെയ്യുന്നുണ്ട്. മലബന്ധം അനുഭവപ്പെട്ടാൽ പലരും ശ്വാസം പിടിച്ചുവെച്ച് താഴേക്കൊരു ബലം നൽകാൻ ശ്രമിക്കും. ഇത് നെഞ്ച് ഭാഗത്ത് അമിത സമ്മർദത്തിലേക്കാണ് നയിക്കുക. മാത്രമല്ല ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.. പിന്നാലെ രക്തസമ്മർദം കുറയും. ഇതിന്റെ ഫലമോ തലച്ചോറിൽ ഓക്‌സിജന്റെ അളവ് താഴും. ഇത് ശുചിമുറിയിലെ തലകറക്കത്തിനും ഒരു മരണത്തിനും കാരണമാകുന്നുണ്ടെന്നാണ് ഡോക്ടർ ദിമിത്രി യാരനോവ് പറയുന്നത്.

ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ, മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവരാണെങ്കിൽ അപകടം ഇരട്ടിയാണ്. ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് ഉണ്ടാകണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നാരടങ്ങിയ ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക, എന്തെങ്കിലും പ്രവർത്തിയിൽ ദൈന്യംദിനം ഏർപ്പെടുക. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ വലിയ തലവേദനയാകുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കണമെന്നും അപകടകാരിയാണെന്നും ഡോക്ടർ പറയുന്നുണ്ട്.
Content Highlights: Do you know which is the dangerous room in your house?

dot image
To advertise here,contact us
dot image