ഗോളടി തുടര്‍ന്ന് എംബാപ്പെ, വിജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ എസ്പാന്യോളിനെ തകര്‍ത്തു

റയലിന് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വീണ്ടും ഗോള്‍ കണ്ടെത്തി

ഗോളടി തുടര്‍ന്ന് എംബാപ്പെ, വിജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ എസ്പാന്യോളിനെ തകര്‍ത്തു
dot image

ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ്. എസ്പാന്യോളിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ വിജയം സ്വന്തമാക്കിയത്. റയലിന് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ വീണ്ടും ഗോള്‍ കണ്ടെത്തി. എംബാപ്പെയ്ക്ക് പുറമെ എഡര്‍ മിലിറ്റാവോയും റയലിന് വേണ്ടി വലകുലുക്കി.

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ റയല്‍ മാഡ്രിഡ് ആക്രമിച്ചുകളിച്ചു. 22-ാം മിനിറ്റില്‍ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ എഡര്‍ മിലിറ്റാവോയാണ് റയലിന്റെ ആദ്യഗോള്‍ നേടിയത്. ഫെഡറിക്കോ വാല്‍വെര്‍ദയാണ് മിലിറ്റാവോയുടെ ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയല്‍ വീണ്ടും ഗോള്‍ കണ്ടെത്തി. 47-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ നല്‍കിയ പാസില്‍ നിന്ന് കിലിയന്‍ എംബാപ്പെയാണ് റയലിന്റെ സ്‌കോര്‍ ഇരട്ടിയാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളും വിജയിച്ച റയല്‍ പോയിന്റ് ടേബിളില്‍ ഒന്നാമതായി തുടരുകയാണ്.

Content Highlights: La Liga: Mbappe and Militao strike from distance as Real Madrid deals Espanyol first loss

dot image
To advertise here,contact us
dot image