
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും അതിന്റെ ശക്തിയെയും വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ പേസ് ബൗളർ അതുൽ വാസൻ. അർഷ്ദീപ് സിങ്ങിനെ പോലുള്ള പ്രധാന താരങ്ങൾക്ക് സ്ഥിരമായി അവസരം ലഭിക്കാത്തത് ഇന്ത്യൻ ടീമിന്റെ പക്വതയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാ കപ്പിലെ ആദ്യരണ്ട് മത്സരത്തിൽ കളിക്കാൻ ഇറങ്ങാതിരുന്ന അർഷ്ദീപ് സിങ് മൂന്നാം മത്സരത്തിൽ കളിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ജയിച്ചാണ് ഇന്ത്യയുടെ സൂപ്പർ ഫോറിലേക്കുള്ള വരവ്.
നമുക്ക് വളരെ മികച്ച നിലവാരമുള്ള ടീമുണ്ട്, രണ്ട് ഇന്ത്യൻ ടീമുകൾ കളിച്ചാലും, രണ്ട് ടീമും ഫൈനലിൽ കളിക്കും. അർഷ്ദീപ് കളിക്കാത്തതിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. അത് പ്രശംസിക്കപ്പെടേണ്ട കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പക്വത നോക്കൂ. റേറ്റിങ്, പേര്, മൈതാനത്തിലെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ ആരെയും നമ്മൾ കളിക്കളത്തിലിറക്കുന്നില്ല. ടീമിനെ ആവശ്യമുള്ളവരെ ഉപയോഗിച്ചാണ് നമ്മൾ കളിക്കുന്നത്.
'എന്നാൽ മുമ്പ് ഇങ്ങനെ അല്ലായിരുന്നു, ഫോമില്ലെങ്കിലും, ഫിറ്റ്‌നസ് ഇല്ലെങ്കിലും വലിയ താരങ്ങൾ മുമ്പ് കളിച്ചിരുന്നു. എന്നാൽ ഇപ്പോൾ കളമറിഞ്ഞ് കരുവെറിയുക എന്ന പദ്ധതിയാണ് ഇന്ത്യൻ ടീം ഉപയോഗിക്കുന്നത്. ഇത് ടീമിന് വളരെ നല്ലതാണ് ഓസ്‌ട്രേലിയ കുറേകാലമായി ഇതാണ് ചെയ്യുന്നത്. ഈ പക്വത കൈകൊള്ളാൻ ഒരുപാട് സമയമെടുക്കും,' അതുൽ വാസൻ പറഞ്ഞു.
നിലവിൽ ഏഷ്യാ കപ്പ് സൂപ്പർ ഫോരിൽ പാകിസ്താനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ജയിച്ചാണ് ഇന്ത്യൻ ടീം വിജയിച്ചാണ് ഇന്ത്യ സൂപ്പർ ഫോർ കളിക്കാനെത്തുന്നത്.
Content Highlights- Ex Pacer Appriciates Indian cricket team