
ത്രില്ലര്‍ വിജയത്തോടെ തങ്ങളുടെ യുവേഫ ചാംപ്യന്‍സ് ലീഗ് 2025-26 സീസണിന് തുടക്കമിട്ട് ബാഴ്‌സലോണ. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. മാര്‍കസ് റാഷ്‌ഫോര്‍ഡാണ് ബാഴ്‌സലോണയുടെ രണ്ട് ഗോളുകളും നേടിയത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസിലിന് ശക്തമായ തുടക്കം ലഭിച്ചെങ്കിലും ഗോളുകള്‍ നേടാനായില്ല. ആദ്യപകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്.
Job done in Newcastle ✅ pic.twitter.com/RoLybYXJOn
— FC Barcelona (@FCBarcelona) September 18, 2025
രണ്ടാം പകുതിയില്‍ ബാഴ്‌സ മുന്നിലെത്തി. 58-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് ഹെഡറിലൂടെ ന്യൂകാസിലിന്റെ വലകുലുക്കി. ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് താരമെന്ന നേട്ടവും ഇതോടെ റാഷ്‌ഫോര്‍ഡിനെ തേടിയെത്തി.
67-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് തന്നെ ബാഴ്‌സയുടെ സ്‌കോര്‍ ഇരട്ടിയാക്കി. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ന്യൂകാസില്‍ തിരിച്ചടിച്ചു. ആന്റണി ഗോര്‍ഡന്‍ ബാഴ്‌സയുടെ വലകുലുക്കിയെങ്കിലും വിജയത്തിലെത്താനായില്ല.
Content Highlights: Champions League: Marcus Rashford helps Barcelona down Newcastle United