അറ്റ്‌ലാന്റയുടെ വലനിറച്ച് പിഎസ്ജി; ചാംപ്യന്‍സ് ലീഗില്‍ വന്‍ വിജയത്തോടെ തുടക്കം

വലിയ വിജയം സ്വന്തമാക്കിയാണ് ചാംപ്യന്മാര്‍ കിരീടം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തിന് തുടക്കമിട്ടത്

അറ്റ്‌ലാന്റയുടെ വലനിറച്ച് പിഎസ്ജി; ചാംപ്യന്‍സ് ലീഗില്‍ വന്‍ വിജയത്തോടെ തുടക്കം
dot image

യുവേഫ ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്മാരായ പിഎസ്ജിക്ക് തകര്‍പ്പന്‍ വിജയത്തോടെ തുടക്കം. അറ്റ്‌ലാന്റ എഫ്‌സിയ്‌ക്കെതിരായ മത്സരത്തില്‍ വലിയ വിജയം സ്വന്തമാക്കിയാണ് ചാംപ്യന്മാര്‍ കിരീടം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടത്തിന് തുടക്കമിട്ടത്. അറ്റ്‌ലാന്റയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.

മൂന്നാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസാണ് പിഎസ്ജിയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 39-ാം മിനിറ്റില്‍ ഖ്വിച കാററ്റ്‌സ്‌ഖേലിയ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതി 2-0ത്തിന് പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്ജി ഗോളടി തുടര്‍ന്നു. 51-ാം മിനിറ്റില്‍ നൂനോ മെന്‍ഡിസും വലകുലുക്കി. സ്‌റ്റോപ്പേജ് ടൈമില്‍ ഗോണ്‍സാലോ റാമോസിന്റെ ഗോളോടെ പിഎസ്ജി വിജയം പൂര്‍ത്തിയാക്കി.

Content Highlights: PSG kick off Champions League defense with big win vs Atalanta

dot image
To advertise here,contact us
dot image