സുബിമെന്‍ഡിക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ ഫോറസ്റ്റിനെ വീഴ്ത്തി ആഴ്‌സണലിന്റെ തിരിച്ചുവരവ്‌

മാര്‍ട്ടിന്‍ സുബിമെന്‍ഡി ഇരട്ട ഗോളുകള്‍ നേടി തിളങ്ങി

സുബിമെന്‍ഡിക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ ഫോറസ്റ്റിനെ വീഴ്ത്തി ആഴ്‌സണലിന്റെ തിരിച്ചുവരവ്‌
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ വിജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തിയാണ് ഗണ്ണേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്റെ വിജയം.മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡി ഇരട്ട ഗോളുകള്‍ നേടി തിളങ്ങി.

മത്സരത്തിന്റെ 32-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറക്കുന്നത്. കോര്‍ണര്‍ കിക്കിന് പിന്നാലെ ലഭിച്ച അവസരം മുതലെടുത്ത് ബോക്‌സിന്റെ അരികില്‍ നിന്ന് സുബിമെന്‍ഡി വോളിയിലൂടെ ആദ്യ ഗോള്‍ നേടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിക്ടര്‍ ഗ്യോകെറസിലൂടെ ആഴ്‌സണല്‍ ലീഡ് ഇരട്ടിയാക്കി. 79ാം മിനിറ്റില്‍ സുബിമെന്‍ഡിയിലൂടെ ആഴ്‌സണല്‍ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

സീസണിലെ ആദ്യ തോല്‍വിക്ക് ശേഷം ആഴ്‌സണല്‍ സ്വന്തമാക്കുന്ന വിജയമാണിത്. ഈ വിജയത്തോടെ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ താല്‍ക്കാലികമായി ഒന്നാം സ്ഥാനത്തെത്തി.

Content Highlights: Premier League: Zubimendi's double helps Arsenal blank Nottingham Forest

dot image
To advertise here,contact us
dot image