കെഫ് യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പ് നാളെ ബെർലിനിൽ നടക്കും; ടൂർണമെൻ്റിന് 20 ടീമുകൾ

ഫുട്ബോൾ ആസ്വാദകരായ യുറോപ്പിലെ മലയാളികളെ ഒന്നിപ്പിക്കാനായി 2021ൽ സ്ഥാപിതമായതാണ് കെ.ഇ.എഫ്.എഫ്

dot image

യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപരിച്ച് കിടക്കുന്ന മലയാളികളായ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ കെഫ് (കേരളാ യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ) സംഘടിപ്പിക്കുന്ന എകദിന ഫുട്ബോൾ ചാംപ്യൻഷിപ്പ് നാളെ ( ജൂലൈ 25, വെള്ളി ) ജർമൻ നഗരമായ ബെർലിനിൽ നടക്കും. ഫുട്ബോൾ ആസ്വാദകരായ യുറോപ്പിലെ മലയാളികളെ ഒന്നിപ്പിക്കാനായി 2021ൽ സ്ഥാപിതമായതാണ് കെ.ഇ.എഫ്.എഫ്. സംഘടനയുടെ ആദ്യ ഫുട്ബോൾ ചാംപ്യൻഷിപ്പ് 2021ൽ ഇറ്റാലിയൻ നഗരമായ റോമിൽ നടന്നിരുന്നു.

വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ഏഴ് ടീമുകളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. വൻകരയിലെ വിവിധ രാജ്യങ്ങളിലായി ജോലി ചെയ്യുന്ന മലയാളികളുടെ ഏകോപനവും സൗഹൃദവും ഫുട്ബോളിലുടെ വളർത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. 2022 ലെ ചാംപ്യൻഷിപ്പിൽ 15 ടീമുകളാണ് പങ്കെടുത്തത്. സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹ്മാനായിരുന്നു ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്.

2023 ൽ സംഘടന ഔദ്യോഗികമായി പാരീസിൽ രജിസ്ട്രർ ചെയ്തു. നിലവിൽ 25 രാജ്യങ്ങളിലായി സംഘടനക്ക് അംഗബലമുണ്ട്. കൊമ്പൻസ് എഫ്.സിയുമായി സഹകരിച്ചാണ് ബെർലിനിലെ ചാംപ്യൻഷിപ്പ് നടക്കുക. 20 ടീമുകളാണ് ഇത്തവണത്തെ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

Content Highlights: The KEFF European Football Championship will be held in Berlin tomorrow

dot image
To advertise here,contact us
dot image