
ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിന് ഇറങ്ങും മുൻപേ പാകിസ്താന് പിണഞ്ഞ വലിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ടോസ് നേടിയ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന് മുൻപ് ദേശീയ ഗാനത്തിന് വേണ്ടി ഇരുടീമിലെയും കളിക്കാരും ഒഫീഷ്യലുകളും സ്റ്റേഡിയത്തില്‍ അണിനിരന്നപ്പോഴായിരുന്നു പാകിസ്താനെ ഞെട്ടിച്ച സംഭവം നടന്നത്.
ആദ്യം പാകിസ്ഥാന്‍റെ ദേശീയ ഗാനവും തുടര്‍ന്ന് ഇന്ത്യയുടെ ദേശീയ ഗാനവും മുഴങ്ങുമെന്നായിരുന്നു സ്റ്റേഡിയത്തില്‍ അനൗണ്‍സ് ചെയ്തത്. ദേശീയ ഗാനം ഏറ്റുപാടാനായി പാക് താരങ്ങള്‍ തയാറായി നില്‍ക്കെ സ്റ്റേഡിയത്തിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയത് മറ്റൊരു ഗാനമായിരുന്നു. 'ജലേബി ബേബി'യെന്ന വൈറൽ ആല്‍ബം സോങ്ങായിരുന്നു പാകിസ്താന്റെ ദേശീയഗാനത്തിന് പകരമായി സ്റ്റേഡിയത്തിലാകെ മുഴങ്ങിയത്.
എന്നാൽ അല്‍പ്പസമയം മാത്രമാണ് ജലേബി ബേബിയെന്ന ഗാനം പ്ലേ ചെയ്തത്. അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ ഗാനം വളരെ പെട്ടെന്നുതന്നെ നിര്‍ത്തുകയും പിന്നാലെ പാകിസ്താന്റെ ദേശീയ ഗാനം വയ്ക്കുകയുമായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. എങ്കിലും പാകിസ്താനും ആരാധകര്‍ക്കും വലിയ നാണക്കേടാവുന്ന സംഭവമായിരുന്നു ഇതെന്ന് നിസംശയം പറയാം.
DJ played Jalebi Baby song on Pakistan National anthem 🤣#INDvsPAK #BoycottINDvPAK pic.twitter.com/rJBmfvqedI
— 𝗩 𝗔 𝗥 𝗗 𝗛 𝗔 𝗡 (@ImHvardhan21) September 14, 2025
പിന്നീട് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ പരാജയം വഴങ്ങുകയായിരുന്നു. ഏഴ് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ തോൽപ്പിച്ചത്. പാകിസ്താനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15.5 ഓവറില്‍ വിജയത്തിലെത്തി.
Content Highlights: DJ Plays 'Jalebi Baby' Instead Of Pakistan National Anthem Before Asia Cup Match Vs India