
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
രായൻ എന്ന സിനിമയിൽ സഹോദരങ്ങളിൽ ഒരാളായിട്ടുള്ള വേഷം ചെയ്യാനായി തന്നെ വിളിച്ചെന്നും എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതുകൊണ്ട് താൻ വേണ്ടെന്ന് വെച്ചെന്നും പറയുകയാണ് ജി വി പ്രകാശ് കുമാർ. 'രായൻ എന്ന സിനിമയിൽ മൂന്ന് സഹോദരങ്ങളിൽ ഒരാളുടെ വേഷം ചെയ്യാൻ ധനുഷ് എന്നെ വിളിച്ചിരുന്നു. എന്നാൽ ആ കഥാപാത്രം ധനുഷിനെ ചതിക്കുന്നതായി ആണ് സിനിമയിൽ ഉള്ളത്. അതുകൊണ്ട് ഞാൻ ആ സിനിമ ഒഴിവാക്കി. സിനിമയിൽ പോലും ഞാൻ എന്റെ സുഹൃത്തിനെ ചതിക്കില്ല', ജി വി പ്രകാശിന്റെ വാക്കുകൾ.
കാളിദാസ് ജയറാമും സന്ദീപ് കിഷനുമായിരുന്നു രായനിൽ ധനുഷിന്റെ സഹോദരങ്ങളുടെ വേഷം അവതരിപ്പിച്ചത്. ധനുഷ് തന്നെയാണ് സിനിമ സംവിധാനം ചെയ്തതും. അതേസമയം, ഇഡ്‌ലി കടൈ ഒക്ടോബർ ഒന്നിന് പുറത്തിറങ്ങും. ചിത്രത്തിൽ അരുൺ വിജയ്യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ബോക്സറുടെ വേഷത്തിലാണ് അരുൺ വിജയ് എത്തുന്നതെന്നാണ് നേരത്തെ പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്.
"#Dhanush asked me to do brother role in Raayan. But since that role had to betray him, i refused to do it. I won't betray my Nanban even in film
— Ayyappan (@Ayyappan_1504) September 14, 2025
Antha 4 Peru List la epovume iruka matten 👀"
— #GVPrakash at #Idlikadai Audio Launch
ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്‌ലി കടൈ. പാ പാണ്ടി, രായന്‍, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്‌ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജി വി പ്രകാശ് കുമാറാണ് സംഗീതം.
Content Highlights: GV prakash kumar words about Dhanush goes viral