തിരുവനന്തപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം

മൃതദേഹം മുപ്പത് വയസ് പ്രായമുളള ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് എന്നാണ് സംശയം

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം. ചാക്കയിലെ പണി പൂര്‍ത്തിയാകാത്ത ബഹുനില കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച്ചയിലധികം പഴക്കമുണ്ട് കണ്ടെത്തിയ മൃതദേഹത്തിന്. അഴുകിയ നിലയിലുളള മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുപ്പത് വയസ് പ്രായമുളള ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് എന്നാണ് സംശയം. സംഭവത്തില്‍ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Body found in abandoned building in Thiruvananthapuram

dot image
To advertise here,contact us
dot image