ഇച്ചിക്കാവ മൃഗശാലയ്ക്ക് ലോട്ടറി; കാരണം പഞ്ചിന്റെ പ്രണയം, വരുമാനം കോടികളിലേക്ക്

പഞ്ചിന്റെ ഏകാന്തതയിലേക്ക് മോമോ-ചാന്‍ എന്ന പെണ്‍ മക്കാക്ക് കുരങ്ങന്‍ കൂട്ടുകാരി എത്തിയിരിക്കുന്നു. ഇരുവരും കെട്ടിപ്പിടിച്ചും ചുംബിച്ചും കളിച്ചു ചിരിച്ചും സമയം ചെലവഴിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു

ഇച്ചിക്കാവ മൃഗശാലയ്ക്ക് ലോട്ടറി; കാരണം പഞ്ചിന്റെ പ്രണയം, വരുമാനം കോടികളിലേക്ക്
dot image

ലോകത്തിന്റെ കണ്ണ് നനയിച്ച കുട്ടിപ്പഞ്ചെന്ന ഒറാങ്ങ് ഉട്ടാന്‍ ഒടുവില്‍ സ്‌നേഹത്തിന്റെ തണല്‍ കണ്ടെത്തി. അമ്മ തള്ളിപ്പറയുകയും കൂട്ടത്തിലുള്ളവര്‍ ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ ഓറഞ്ച് നിറമുള്ള ഒരു പാവക്കുട്ടിയെ മാറോട് ചേര്‍ത്തുപിടിച്ച് വിതുമ്പിനിന്ന പഞ്ചിന്റെ ചിത്രങ്ങള്‍ മനംനൊമ്പരത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. എന്നാല്‍, ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് സന്തോഷവാര്‍ത്തയാണ്. പഞ്ചിന്റെ ഏകാന്തതയിലേക്ക് മോമോ-ചാന്‍ എന്ന പെണ്‍ മക്കാക്ക് കുരങ്ങന്‍ കൂട്ടുകാരി എത്തിയിരിക്കുന്നു. ഇരുവരും കെട്ടിപ്പിടിച്ചും ചുംബിച്ചും കളിച്ചു ചിരിച്ചും സമയം ചെലവഴിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

punch plush

വൈറലായ പഞ്ചും സാമ്പത്തിക നേട്ടവും

വൈകാരികമായ ഈ കുരങ്ങന്‍ കഥയ്ക്ക് പിന്നില്‍ മൃഗശാലയ്ക്ക് വലിയൊരു സാമ്പത്തിക നേട്ടം കൂടിയുണ്ട്. പഞ്ചിന്റെയും പാവക്കുട്ടിയുടെയും കഥകള്‍ ലോകമെമ്പാടും പ്രചരിച്ചതോടെ ഇച്ചിക്കാവ സിറ്റി മൃഗശാലയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. പഞ്ചിനെയും പുതിയ കൂട്ടുകാരിയെയും നേരില്‍ കാണാന്‍ സന്ദര്‍ശകരുടെ നീണ്ട നിരയാണ് മൃഗശാലയ്ക്ക് മുന്നില്‍. ഇത് ടിക്കറ്റ് വരുമാനം കുത്തനെ കൂട്ടി.

പഞ്ച് എപ്പോഴും കൂടെക്കരുതുന്ന അതേ തരം 'ഓറഞ്ച് പ്ലഷ് ' കളിപ്പാട്ടങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറി. മൃഗശാലയിലെ കൗണ്ടറുകള്‍ വഴി ഇവയുടെ വില്‍പന തകൃതിയായി നടക്കുന്നു.

എക്‌സ് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് പഞ്ചിന്റെ ദൃശ്യങ്ങള്‍ കാണുന്നത്. ഇതിലൂടെ ലഭിക്കുന്ന പരസ്യവരുമാനവും സ്‌പോണ്‍സര്‍ഷിപ്പുകളും മൃഗശാലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്നു. അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ട പഞ്ചിന് ഒരു പാവക്കുട്ടിയെ നല്‍കി ആശ്വസിപ്പിച്ച മൃഗശാലാ ജീവനക്കാരുടെ കരുതല്‍, ഇന്ന് ആ മൃഗശാലയുടെ തന്നെ നിലനില്‍പ്പിന് വലിയൊരു സാമ്പത്തിക കരുത്തായി മാറിയിരിക്കുകയാണ്. പഞ്ചിന്റെയും മോമോ-ചാന്റെയും സൗഹൃദം വരും ദിവസങ്ങളിലും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Content Highlights: Abandoned baby orangutan Punch finds love and care in a Japan zoo, turning pain into hope

dot image
To advertise here,contact us
dot image