
ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലാ ലിഗ മത്സരങ്ങള്‍ ഇനി ഫാന്‍കോഡില്‍ കാണാം. ഒന്നാം ഡിവിഷന്‍ സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയുടെ പുതിയ ഔദ്യോഗിക സംപ്രേക്ഷകരായി ഫാന്‍കോഡ് കരാറില്‍ ഒപ്പുവച്ചു. അഞ്ച് വര്‍ഷത്തെ എക്‌സ്‌ക്ലൂസീവ് കരാറാണ് ഒപ്പുവച്ചതെന്നാണ് റിപ്പോര്‍ട്ട്.
🚨It's Official! @LaLiga is now streaming LIVE & EXCLUSIVE on FanCode — for the next 5 seasons.
— FanCode (@FanCode) May 10, 2025
The world's best football, now closer than ever.
Welcome to the new home of Spanish football in India 🏆⚽#LaLiga #FanCode #LaLigaOnFanCode pic.twitter.com/iSB95h3MtU
ഈ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. അടുത്ത ദിവസം നടക്കാനിരിക്കുന്ന റയല്‍ മാഡ്രിഡ്- ബാഴ്‌സലോണ എല്‍ ക്ലാസിക്കോ ഉള്‍പ്പെടെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യയില്‍ ഫാന്‍കോഡ് സ്ട്രീം ചെയ്യും.
ഇതുവരെ ജിഎക്‌സ്ആര്‍ (ഗ്ലോബല്‍ സ്‌പോര്‍ട്‌സ് റൈറ്റ്‌സ്) ആയിരുന്നു ഈ സീസണില്‍ ലാ ലിഗ മത്സരങ്ങള്‍ ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തിരുന്നത്. ജിഎക്‌സ്ആറിന്റെ സംപ്രേക്ഷണങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഫാന്‍കോഡ് വരുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഫുട്‌ബോള്‍ ലീഗുകളിലൊന്നായ ലാ ലിഗ മികച്ച രീതിയില്‍ കാണാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേക്ഷകര്‍ക്ക് സാധിക്കും.
Content Highlights: FanCode teams up with LALIGA for exclusive football broadcasts across India