'പരിക്കിൽ നിന്ന് ഉടനെ മോചിതനാവും'; പ്രതീക്ഷ പ്രകടിപ്പിച്ച് റോഡ്രി

2024 സെപ്റ്റംബറിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരവും ഈ വർഷത്തെ ബലോൻ ദ് ഓർ ജേതാവുമായ റോഡ്രിക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല

'പരിക്കിൽ നിന്ന് ഉടനെ മോചിതനാവും'; പ്രതീക്ഷ പ്രകടിപ്പിച്ച് റോഡ്രി
dot image

ഏതാനും മാസങ്ങളായി ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി പരിക്കിൽ നിന്നും മോചിതനായി ഉടൻ കളത്തിൽ തിരിച്ചെത്തിയേക്കാം. താരം തന്നെയാണ് പ്രതീക്ഷ പങ്കുവെച്ചത്. 'എന്നെക്കുറിച്ച് എനിക്കറിയാം. പരിക്കിൽ നിന്നും ഞാൻ വേ​ഗത്തിൽ മോചിതനാകുന്നു. തലയ്ക്കുള്ള പ്രശ്നത്തിൽ നിന്ന് സുഖംപ്രാപിക്കുക എന്നത് വലിയ കാര്യമാണ്. മാനസികമായും ശാരീരികമായും കാര്യങ്ങൾ നന്നായി മുന്നോട്ടുപോകുന്നു. ഉടൻ തന്നെ കളത്തിൽ തിരിച്ചെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഞാൻ' റോഡ്രി പ്രതികരിച്ചു.

2024 സെപ്റ്റംബറിന് ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരവും ഈ വർഷത്തെ ബലോൻ ദ് ഓർ ജേതാവുമായ റോഡ്രിക്ക് കളിക്കാൻ കഴിഞ്ഞിട്ടില്ല. ആഴ്സണലുമായുള്ള ഒരു മത്സരത്തിനിടെയാണ് റോഡ്രിക്ക് പരിക്കേറ്റത്. താരത്തിന് പരിക്കേറ്റതിന് പിന്നാലെ സിറ്റി മധ്യനിരയുടെ താളം തെറ്റി. ഈ അവസരം മുതലെടുത്ത് എതിർ ടീം ആക്രമണങ്ങളുമായി മുന്നോട്ട് നീങ്ങുകയും ചെയ്തു.

കഴിഞ്ഞ 11 മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് നിലവിലെ പ്രീമിയർ ലീ​ഗ് ചാംപ്യന്മാർക്ക് ജയിക്കാൻ കഴിഞ്ഞത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ 20 മത്സരങ്ങൾ പിന്നിടുമ്പോൾ 10 വിജയവും നാല് സമനിലയും ആറ് തോൽവിയുമുള്ള മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്. 34 പോയിന്റാണ് സിറ്റി ഇതുവരെ നേടിയത്. കഴിഞ്ഞ നാല് സീസണിലും പ്രീമിയർ ലീ​ഗ് ജേതാക്കളായിരുന്നു മാഞ്ചസ്റ്റർ സിറ്റി. എന്നാൽ ഇത്തവണ പ്രീമിയർ ലീ​ഗ് കിരീടം നിലനിർത്തണമെങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകമാണ്.

Content Highlights: Manchester City's Rodri shares major injury return update

dot image
To advertise here,contact us
dot image