പരിസ്ഥിതി നിയമലംഘനം; നെയ്മറിന് 3.3 മില്യണ് ഡോളർ പിഴ

ആഡംബര വീട് നിർമ്മിതിക്കായി നെയ്മർ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചെന്നാണ് ആരോപണം

പരിസ്ഥിതി നിയമലംഘനം; നെയ്മറിന് 3.3 മില്യണ് ഡോളർ പിഴ
dot image

ബ്രസീലിയ/ബ്രസീൽ: പരിസ്ഥിതി നിയമലംഘനത്തിന് ബ്രസീലിയൻ ഫുട്ബോൾ സൂപ്പർ താരം നെയ്മറിന് പിഴ 3.3 മില്യൺ ഡോളർ (ഏകദേശം 27 കോടി രൂപ) ആണ് പിഴത്തുകയായി നെയ്മർ അടയ്ക്കേണ്ടത്. ബ്രസീലിയൻ ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. തെക്ക് കിഴക്കൻ ബ്രസീലിൻ്റെ തീരദേശത്തെ ആഡംബര വീടിൻ്റെ നിർമ്മാണത്തിനാണ് നെയ്മർ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചത്.

ശുദ്ധജലത്തിൻ്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതും അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്തതും അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയാതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് നെയ്മറിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇന്നലെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടതോടെ പിഴ വിധിക്കുകയായിരുന്നു.

വിധിയിൽ നെയ്മറിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിക്കാൻ വിസമ്മതിച്ചു. തെക്ക് കിഴക്കൻ ബ്രസിലീലെ റിയോ ഡി സെനേരോയിൽ മംഗരാതിബയിലാണ് നെയ്മറിൻ്റെ വീട്. ഇന്നലെ മംഗരാതിബയിലെ പരിസ്ഥിതി അധികൃതർ നെയ്മറിൻ്റെ ഭവനത്തിൽ നിർമ്മിച്ച കൃത്രിമ തടാകത്തിൽ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കണ്ടെത്തി. പിഴ ശിക്ഷയ്ക്ക് പുറമെ പരിസ്ഥിതി സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണവും നടക്കും.

dot image
To advertise here,contact us
dot image