ഒറ്റ ​ദിവസം ; 18 വിക്കറ്റുകൾ; പേസിൽ കുരുങ്ങി ബംഗ്ലദേശും ഓസീസും

ഓസ്ട്രേലിയ- ബം​ഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇരു ടീമുകൾക്കും പേസ് കുരുക്ക്

ഒറ്റ ​ദിവസം ; 18 വിക്കറ്റുകൾ; പേസിൽ കുരുങ്ങി ബംഗ്ലദേശും ഓസീസും
dot image

ഓസ്ട്രേലിയ- ബം​ഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇരു ടീമുകൾക്കും പേസ് കുരുക്ക്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ബംഗ്ലാദേശിനെ വെറും 64 റൺസിനു പുറത്താക്കി. മറുപടി ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയും പരുങ്ങലിലാണ്.

ആദ്യ ദിനത്തെ കളി അവസാനിച്ചപ്പോൾ ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിലാണ്. ഒന്നാം ദിനത്തിൽ മക്കെയ് പിച്ചിൽ വീണത് 18 വിക്കറ്റുകൾ.

മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റെടുത്ത് ബം​ഗ്ലാദേശിനെ വിറപ്പിച്ചെങ്കിൽ ആദ്യ ടെസ്റ്റിൽ പരിക്കിനെ തുടർന്നു ടീമിൽ ഇല്ലാതിരുന്ന പ്രീമിയം പേസർ ഷൊരിഫുൾ ഇസ്ലാം രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തി 6 വിക്കറ്റുകൾ വീഴ്ത്തിയാണ് ഓസീസിനെ വെട്ടിലാക്കിയത്.

ഒന്നാം ദിനം കളി നിർത്തുമ്പോൾ 51 റൺസുമായി കാമറൂൺ ​ഗ്രീൻ ക്രീസിൽ തുടരുന്നുണ്ട്. നതാൻ ലിയോണാണ് (10) ഒപ്പം ക്രീസിലുള്ളത്. 42 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിൽ തിളങ്ങിയ മറ്റൊരാൾ. നിലവിൽ ഓസീസിന് 101 റൺസ് ലീഡുണ്ട്.

content highlights: aus vs ban 2nd test day 1 18 wickets mitchell starc shoriful islam

dot image
To advertise here,contact us
dot image