ഇതെന്താ ഫുട്ബോളോ!; പന്തിനെ കാലുകൊണ്ട് അടിച്ചിട്ട് പന്ത്; VIDEO

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലി എന്നും കൗതുകമുള്ളതാണ്

ഇതെന്താ ഫുട്ബോളോ!; പന്തിനെ കാലുകൊണ്ട് അടിച്ചിട്ട് പന്ത്; VIDEO
dot image

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലി എന്നും കൗതുകമുള്ളതാണ്. വ്യത്യസ്തമായ ഷോട്ടുകളാണ് ഇതിന് കാരണം.


കൊളംബോയിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിനിടെ ബാറ്റ് കൊണ്ടു മാത്രമല്ല താരം ക്രീസിൽ നിന്ന് ഫുട്ബോൾ കളിച്ചു ആരാധകരെ അമ്പരപ്പിച്ചു.

രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ വൈഡ് ലൈനിലൂടെ കടന്നു പോയ പന്തുകൾ നേരിടാൻ ബാറ്റിനു പകരം റിഷഭ് പന്ത് കാൽ ഉപയോ​ഗിച്ചതാണ് ശ്രദ്ധേയമായത്. ബാറ്റ് കൊണ്ടു ഒരു ശ്രമവും നടത്താതെ താരം വലതു കാൽ കൊണ്ട് പന്ത് പിന്നിലേക്ക് തട്ടിയിട്ടതാണ് കൗതുകമായത്. ഇതിന്റെ വീഡിയോ അതിവേ​ഗം വൈറലായി മാറുകയും ചെയ്തു.

മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ പന്തിന് സാധിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ 28 റൺസാണ് പന്ത് സ്വന്തമാക്കിയത്. മത്സരം ഇന്ത്യ 6 വിക്കറ്റിനു വിജയിച്ചിരുന്നു. ശ്രീലങ്കക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്ത് ലക്ഷ്യം കണ്ടു.

content highlights: rishabh pant kicks ball football skill viral video

dot image
To advertise here,contact us
dot image