

മദ്യപിച്ച് വാഹനമോടിച്ച കേസില്‍ കോടതിയില്‍ കുറ്റം സമ്മതിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ . സംഭവത്തില്‍ ഒമ്പത് മാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിഭാഷകനായ ബോബി ഹില്‍ മുഖേനയാണ് വാര്‍ണര്‍ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലായിരുന്നു സംഭവം. സിഡ്‌നിയില്‍ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് വാര്‍ണര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഓഗസ്റ്റ് 18ന് കേസില്‍ വിധി പറയും. ഓസ്‌ട്രേലിയയിലെ നിയമപ്രകാരം, കുറഞ്ഞത് ആറുമാസത്തെ ഡ്രൈവിങ് വിലക്കും 2,200 ഡോളര്‍ വരെ പിഴയും പരമാവധി ഒമ്പത് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
താന്‍ ചെയ്തത് തെറ്റാണെന്ന് വാര്‍ണര്‍ക്ക് ബോധ്യമുണ്ടെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. 'ടാക്‌സി വിളിക്കുന്നതിന് പകരം സ്വന്തമായി കാറോടിച്ചു പോകാന്‍ തീരുമാനിച്ചത് തെറ്റായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ച ശേഷമാണ് വാര്‍ണര്‍ കാറെടുത്തത്' -അഭിഭാഷകന്‍ പറഞ്ഞു.
Content highlight: david warner drunkv driving case guilty court verdict