രണ്ടര ദിവസം കൊണ്ട് ചുരുട്ടി കെട്ടി; അഫ്‌ഗാനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 300 റൺസിനും ജയം

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം.

രണ്ടര ദിവസം കൊണ്ട് ചുരുട്ടി കെട്ടി; അഫ്‌ഗാനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 300 റൺസിനും ജയം
dot image

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ഇന്നിങ്സിനും 300 റൺസിനുമാണ് ഇന്ത്യ അഫ്‌ഗാനെ തോൽപ്പിച്ചത്.

412 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ മൂന്നാം ദിനം അഫ്ഗാനിസ്ഥാനെ ഫോളോ ഓൺ ചെയ്യിച്ചു. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ അഫ്‌ഗാന്റെ പ്രതിരോധം 112 റൺസിൽ അവസാനിച്ചു.

42 റൺസ് നേടി സെദിഖുള്ള അടൽ മാത്രമാണ് തിളങ്ങിയത്. റഹ്മാനുള്ള ഗുർബാസ് 24 റൺസ് നേടി. വാഷിംഗ്‌ടൺ സുന്ദർ നാലും കുൽദീപ് യാദവ് മൂന്ന് വിക്കറ്റും നേടി.

യുവ സ്പിന്നർ മാനവ് സുതറിന് മുന്നില്‍ കറങ്ങി വീണ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനത്തിലെ ആദ്യ സെഷനില്‍ ഒന്നാം ഇന്നിംഗ്സിൽ 152 റൺസിന് ഓള്‍ ഔട്ടായിരുന്നു. അഫ്ഗാൻ നിരയിൽ റഹ്മത് ഷാ (60 ) അർധ സെഞ്ച്വറി നേടി.

ഇന്ത്യക്കായി 22 ഓവറിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്താണ് സുതര്‍ 6 വിക്കറ്റ് എറിഞ്ഞിട്ടത്. പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 564 ന് എട്ട് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (126 ), കെ എൽ രാഹുൽ എന്നിവർ സെഞ്ച്വറി നേടി. റിഷഭ് പന്ത്, സായ് സുദർശൻ എന്നിവർ 81 റൺസ് വീതം നേടി. വാഷിംഗ്‌ടൺ സുന്ദറും (52 ) അർധ സെഞ്ച്വറി നേടി.


content highlights: india vs afghanistan one off test 2026 india win by an innings and 300 runs

dot image
To advertise here,contact us
dot image