രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തോല്‍വി

ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്ത്, രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു

രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തോല്‍വി
dot image

രാജസ്ഥാന്‍ റോയല്‍സിന്റെ 194 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നിറഞ്ഞാടുകയായിരുന്നു. അഭിഷേക് പൊറെലും കെഎല്‍ രാഹുലും വെടിക്കെട്ട് തുടക്കമിട്ടതോടെ കാര്യങ്ങള്‍ വേഗത്തിലായി. ആദ്യവിക്കറ്റ് പോകുമ്പോഴേക്ക് തന്നെ 105 റണ്‍സിലെത്തിയിരുന്നു ഡല്‍ഹി. അഭിഷേക് പൊറലിന്റെയും (51) കെഎല്‍ രാഹുലിന്റെയും (56) അര്‍ധ സെഞ്ചുറി മികവിലാണ് ഡല്‍ഹിയുടെ വിജയം. അഞ്ചുവിക്കറ്റിനാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. അക്‌സര്‍ പട്ടേലും (34) അശുതോഷ് ശര്‍മയും (18) മികച്ച പ്രകടനം നടത്തി. ഇതോടെ നാലുപന്തുകള്‍ ശേഷിക്കെ ജയം കൂടെപ്പോന്നു. അഞ്ചുവിക്കറ്റിനാണ് രാജസ്ഥാനെ ഡല്‍ഹി തോല്‍പ്പിച്ചത്. സഹില്‍ പരാഖ് (ഒമ്പത്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (നാല്), ഡേവിഡ് മില്ലര്‍ (ഒമ്പത്) എന്നിവര്‍ പൊരുതാനാകാതെ കീഴടങ്ങി.

നേരത്തെ, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ പതറിയെങ്കിലും രാജസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലെത്തിയിരുന്നു. നാലോവറില്‍ 40 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടിയ താരം രാജസ്ഥാന്റെ ബാറ്റര്‍മാരെ പിടിച്ചുകെട്ടിയെങ്കിലും രാജസ്ഥാന്‍ പൊരുതാവുന്ന സ്‌കോറിലെത്തി. രാജസ്ഥാന്റെ യശസ്വി ജയ്‌സ്വാള്‍ വേഗം മടങ്ങിയെങ്കിലും വൈഭവ് സൂര്യവംശിയും ധ്രുവ് ജുറലും റിയാന്‍ പരാഗും നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോറെടുക്കാനയത്. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ധ്രുവ് ജുറല്‍ 40 പന്തില്‍ 53 റണ്‍സെടുത്തു. 21 പന്തില്‍ വൈഭവ് 46 റണ്‍സെടുത്തു. 26 പന്തില്‍ റിയാന്‍ പരാഗ് 51 റണ്‍സ് കുറിച്ചു. യശസ്വി ജയ്‌സ്വാള്‍ (12), ഡൊണൊവന്‍ ഫെരേര (പൂജ്യം), രവി സിങ് (നാല്), ശുഭം ദുബെ (അഞ്ച്), ദസുന്‍ ശനക (10) എന്നിവര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്കുവേണ്ടി മാധവ് തിവാരിയും ലുന്‍ഗി എന്‍ഗിഡിയും രണ്ടുവിക്കറ്റെടുത്തു.

13 കളിയില്‍ ആറുജയത്തോടെ ഡല്‍ഹിക്ക് 12 പോയിന്റായി. ഏഴാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ്. തോറ്റെങ്കിലും രാജസ്ഥാന്‍ അഞ്ചാമത് തുടരുന്നു.

content highlights: Setback for Rajasthan Royals; defeat against Delhi Capitals

dot image
To advertise here,contact us
dot image