ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവരോട്; ഓറഞ്ച് ക്യാപ് തൂക്കി; ഗില്ലിന്റെ പ്രതികാരം

ഓറഞ്ച് ക്യാപ് പോരാട്ടത്തിലും താരം മുന്നിലെത്തി

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവരോട്; ഓറഞ്ച് ക്യാപ് തൂക്കി; ഗില്ലിന്റെ പ്രതികാരം
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മിന്നും പ്രകടനവുമായി ശുഭ്മാൻ ഗിൽ. 49 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 85 റൺസാണ് നേടിയത്.

ഇതോടെ ഓറഞ്ച് ക്യാപ് പോരാട്ടത്തിലും താരം മുന്നിലെത്തി. 12 മത്സരങ്ങളിൽ നിന്ന് 552 റൺസാണ് താരം നേടിയത്. 161 സ്ട്രൈക്ക് റേറ്റും 50 ന് മുകളിൽ ആവറേജും താരത്തിനുണ്ട്.

മത്സരത്തിൽ കൊൽക്കത്തയുടെ വൻ ടോട്ടലായ 247 പിന്തുടരുകയാണ് ഗുജറാത്ത്. ഫിന്‍ അലന്‍റെയും അംഗ്രിഷ് രഘുവംശിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് കെ കെ ആർ ഈ സ്കോർ കണ്ടെത്തിയത്.

35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.

content highlights: shubman gill orange cap ipl 2026 revenge

dot image
To advertise here,contact us
dot image