വൺ ആൻഡ് ഒൺലി പ്രിൻസ്; തുടർച്ചയായ ഏഴാം സീസണിലും 400 പിന്നിട്ട് ശുഭ്മാൻ ഗിൽ

തുടർച്ചയായ ഏഴാം ഐ പി എൽ സീസണിലും റൺ നേട്ടം 400 പിന്നിട്ട് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ

വൺ ആൻഡ് ഒൺലി പ്രിൻസ്; തുടർച്ചയായ ഏഴാം സീസണിലും 400 പിന്നിട്ട് ശുഭ്മാൻ ഗിൽ
dot image

തുടർച്ചയായ ഏഴാം ഐ പി എൽ സീസണിലും റൺ നേട്ടം 400 പിന്നിട്ട് ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ താരം അർധ സെഞ്ച്വറി കണ്ടെത്തിയിരുന്നു. 44 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 84 റൺസ് ഗിൽ നേടി.

ഈ പ്രകടനത്തോടെ ഓറഞ്ച് ക്യാപ് പട്ടികയിൽ ഗിൽ നാലാമതെത്തി. 462 റൺസാണ് താരത്തിന് നേടാനായത്. 494 റൺസുള്ള ഹെൻഡ്രിച്ച് ക്ലാസനാണ് ലിസ്റ്റിൽ ഒന്നാമതുള്ളത്.

മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച ടോട്ടലുമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ എന്നിവർ അർധ സെഞ്ച്വറി നേടി.

ഗിൽ 44 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 84 റൺസ് നേടി. സുദർശൻ 36 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 56 റൺസ് നേടി. 20 പന്തിൽ 37 റൺസ് നേടി വാഷിംഗ്‌ടൺ സുന്ദറും മികച്ച സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ബ്രിജേഷ് ശർമ രണ്ട് വിക്കറ്റ് നേടി.

content highlights:shubman gill 400 runs 7 consecutive ipl seasons

dot image
To advertise here,contact us
dot image