ടീം കഠിനാധ്വാനം നടത്തുന്നു; താരങ്ങളെ പ്രകീര്‍ത്തിച്ച് ഋഷഭ് പന്ത്

ആര്‍സിബിക്കെതിരായ ജയത്തിന് പിന്നാലെയാണ് ഋഷബ് പന്ത് സഹതാരങ്ങളെ അഭിനന്ദിച്ചത്

ടീം കഠിനാധ്വാനം നടത്തുന്നു; താരങ്ങളെ പ്രകീര്‍ത്തിച്ച് ഋഷഭ് പന്ത്
dot image

സീസണിലെ മൂന്നാം ജയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് കഴിഞ്ഞ ദിവസം ഉണ്ടായത്. ആര്‍സിബിയെ തോല്‍പ്പിച്ചത് മിച്ചല്‍ മാര്‍ഷിന്റെ മികച്ച ബാറ്റിങ് പ്രകടനവും പ്രിന്‍സ് യാദവിന്റെ ബൗളിങ് മികവുമായിരുന്നു. തുടര്‍ത്തോല്‍വികളില്‍ ലഖ്‌നൗ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ജയം. ആര്‍സിബിക്കെതിരായ ജയം ടീമിന് നിര്‍ണായകമാണെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പറഞ്ഞു. സീസണ്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പന്ത് സമ്മതിക്കുന്നു.

വ്യത്യസ്ത കോമ്പിനേഷനുകളും തന്ത്രങ്ങളും പരീക്ഷിക്കുകയായിരുന്നു തങ്ങളെന്നും ഒടുവില്‍ ഒരു ടീമായി നല്ല പ്രകടനം നടത്താന്‍ സാധിക്കുന്നുണ്ടെന്നും പന്ത് പറയുന്നു. സീസണിലെ കഠിനമായ ഘട്ടങ്ങള്‍ യാത്രയുടെ ഭാഗമാണെന്നും ഇത് ടീമിനെ പുനര്‍ചിന്തിപ്പിക്കാന്‍ കാരണമായെന്നും ഇനി ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ പ്രകടനം കാഴ്ച വെക്കാനാണ് ശ്രമിക്കുന്നതെന്നും പന്ത് പ്രതീക്ഷ പങ്കുവെച്ചു. മിച്ചല്‍ മാര്‍ഷിന്റെ ഇന്നിങ്‌സിനെ പന്ത് പ്രകീര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് അവിശ്വസനീയമാണ്. തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്നപ്പോഴും അദ്ദേഹം മികച്ച രീതിയില്‍ ബാറ്റുചെയ്തു എന്നത് പ്രധാനമാണ്. ടീമിന്റെയും പ്രത്യേകിച്ച് ഓരോ താരങ്ങളുടെയും കഠിനാധ്വാനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു. ബൗളര്‍മാരുടെ പ്രതിബദ്ധതയെ പന്ത് അഭിനന്ദിച്ചു. സീസണില്‍ ലഖ്‌നൗവിന്റെ മോശം പ്രകടനവും ക്യാപ്റ്റന്റെ പെര്‍ഫോമന്‍സും വിമര്‍ശന വിധേയമായിരുന്നു. ഒരു അര്‍ധസെഞ്ചുറി മാത്രമാണ് ഈ സീസണില്‍ പന്ത് നേടിയത്. പിന്നീട് പലപ്പോഴും തിളങ്ങാനാകാതെയായിരുന്നു പന്ത് ഉണ്ടായിരുന്നത്.

കഴിഞ്ഞദിവസം മിച്ചല്‍ മാര്‍ഷിന്റെയും പ്രിന്‍സ് യാദവിന്റെയും പ്രകടനമാണ് ടീമിനെ തുണച്ചത്. 56 പന്തുകളില്‍നിന്ന് ഒമ്പതു വീതം സിക്‌സുകളും ഫോറുകളും നേടിയ മാര്‍ഷ് 111 റണ്‍സെടുത്തു. പ്രിന്‍സ് യാദവ് മൂന്നുവിക്കറ്റ് വീഴ്ത്തി. ഈ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യമത്സരത്തില്‍ രണ്ടുവിക്കറ്റ് നേടിയാണ് പ്രിന്‍സ് യാദവ് തുടക്കമിട്ടത്. കഴിഞ്ഞദിവസത്തെ മൂന്നുവിക്കറ്റ് നേട്ടത്തോടെ സീസണില്‍ 16 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ മൂന്നാമതെത്തി.

content highlights: Team Putting in Hard Work; Rishabh Pant Praises Players

dot image
To advertise here,contact us
dot image