'കഠിനമായ സീസണ്‍, പ്രധാനപ്പെട്ട വിജയം'; ആര്‍സിബിക്കെതിരായ സെഞ്ചുറിക്ക് പിന്നാലെ മിച്ചല്‍ മാര്‍ഷ്

ആര്‍സിബിക്കെതിരായ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറിയാണ് ടീമിന്റെ ജയത്തില്‍ നിര്‍ണായകമായത്

'കഠിനമായ സീസണ്‍, പ്രധാനപ്പെട്ട വിജയം'; ആര്‍സിബിക്കെതിരായ സെഞ്ചുറിക്ക് പിന്നാലെ മിച്ചല്‍ മാര്‍ഷ്
dot image

'ഇതൊരു ദുഷ്‌കരമായ സീസണായിരുന്നു. വിജയങ്ങള്‍ അന്യമായ നിരാശാജനകമായ സീസണ്‍. പക്ഷെ ഓരോ മത്സരവും പ്രധാനപ്പെട്ടതാണ്. കളിയില്‍ സ്വാധീനം ചെലുത്തുക എന്നത് പ്രധാനമാണ്. ആര്‍സിബിക്കെതിരെയും നന്നായി ബാറ്റുവീശി' -റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി ടീമിനെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം മിച്ചല്‍ മാര്‍ഷിന്റെ വാക്കുകളാണിത്. 56 പന്തില്‍ ഒമ്പതുവീതം സിക്‌സും ഫോറും നേടിയാണ് മിച്ചല്‍ മാര്‍ഷ് 111 റണ്‍സിലെത്തിയത്. താരത്തിന്റെ ബാറ്റിങ് മികവില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒമ്പത് റണ്‍സിന് ആര്‍സിബിയെ തോല്‍പ്പിച്ചു.


സീസണില്‍ സെഞ്ചുറിക്ക് പുറമെ ഒരു അര്‍ധ സെഞ്ചുറിയും മിച്ചല്‍ മാര്‍ഷ് നേടിയിട്ടുണ്ട്. താരതമ്യേന ഭേദപ്പെട്ട സ്‌കോറുകള്‍ പല മത്സരങ്ങളിലും എടുക്കാനും മാര്‍ഷിനായി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 35 റണ്‍സ്, ഹൈദരാബാദിനെതിരെ 14, കൊല്‍ക്കത്തയ്‌ക്കെതിരെ 15, ഗുജറാത്തിനെതിരെ 11, ആര്‍സിബിക്കെതിരെ 40, പഞ്ചാബ് കിങ്‌സിനെതിരെ 40, രാജസ്ഥാന്‍ റോയല്‍സിനെതിരെ 55, കൊല്‍ക്കത്തക്കെതിരെ 44 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഇതിനുപിന്നാലെയാണ് ആര്‍സിബിക്കെതിരെ സെഞ്ചുറി തികച്ചത്. സെഞ്ചുറി നേട്ടം ടീമിനും നിര്‍ണായകമായി.

മഴ കാരണം ആര്‍സിബിക്കെതിരായ മത്സരം 19 ഓവറായി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടി. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറി നേട്ടമാണ് ലഖ്‌നൗവിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. 56 പന്തുകളില്‍നിന്ന് ഒമ്പതു വീതം സിക്‌സുകളും ഫോറുകളും നേടിയാണ് താരം 111 റണ്‍സിലെത്തിയത്. നിക്കോളാസ് പുരാന്‍ 38 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 32 റണ്‍സും നേടി. ഇവരാണ് ലഖ്‌നൗവിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി 17 റണ്‍സെടുത്തു. ഓപ്പണിങ് കൂട്ടുകെട്ടില്‍ മിച്ചല്‍ മാര്‍ഷും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ചേര്‍ന്ന് 95 റണ്‍സ് എടുത്തിരുന്നു. ഇത് ലഖ്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അവസാന പന്തുകളില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത് മികച്ച പ്രകടനം നടത്തിയത് ലഖ്‌നൗ സ്‌കോര്‍ 200 കടത്തി.

content highlights: Tough Season, Important Win; Mitchell Marsh Speaks After Century Against RCB

dot image
To advertise here,contact us
dot image