ജയിക്കണം, പ്ലേ ഓഫ് സാധ്യത നിലനിർത്തണം; ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത - ഡൽഹി പോരാട്ടം

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം

ജയിക്കണം, പ്ലേ ഓഫ് സാധ്യത നിലനിർത്തണം; ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത - ഡൽഹി പോരാട്ടം
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. അവസാനം കളിച്ച മത്സരത്തിൽ തോൽവി നേരിട്ട ഡൽഹി ഇന്നത്തെ മത്സരത്തിൽ നിന്ന് തോൽ‌വിയിൽ കുറഞ്ഞതൊന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. അതേസമയം അവസാന മൂന്ന് മത്സരങ്ങളിലും ജയിച്ച് മുന്നേറുന്ന കൊൽക്കത്തയ്ക്ക് ഇന്നും ജയം തുടരാനാകും എന്നത് തന്നെയാണ് പ്രതീക്ഷ. രാത്രി 7.30 ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് അക്സർ പട്ടേലിന്റെയും സംഘത്തിന്റെയും പ്രധാന പ്രശ്നം. 264 റൺസെടുത്ത് ടോപ് ഫോമിലെത്തുന്ന ബാറ്റർമാർ പിന്നീട് വന്ന മത്സരത്തിൽ 75ന് പുറത്തായത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ടീമിലെ ബാറ്റർമാർ ഉത്തരവാദിത്തം കാണിച്ചാൽ മാത്രമേ ഈ സീസണിൽ ഇനി അവർക്ക് മുന്നേറാനാകൂ. അതേസമയം ബൗളിങ്ങിനെ തുണയ്ക്കുന്ന ഡൽഹി സ്റ്റേഡിയത്തിൽ അക്സർ പട്ടേൽ, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ തിളങ്ങിയാൽ ഡൽഹിക്ക് അത് അനുകൂല ഘടകമാകും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ചിടത്തോളം ബൗളിങ് നിര തന്നെയാണ് അവരുടെ കരുത്ത്. സീസണിന്റെ തുടക്കത്തിൽ വൻ തോൽവികളുടെ നേരിട്ട കെകെആർ ആദ്യ പകുതിക്ക് ശേഷം രാജസത്താണ് റോയൽസിനെയും ലക്നൗ സൂപ്പർ ജയ്ന്റ്സിനേയും പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദിനേയും വീഴ്ത്തി തിളങ്ങിയിരുന്നു. വിന്നിങ് ആറ്റിറ്റ്യൂഡിലേക്ക് എത്തിയ ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നോക്കൗട്ട് മത്സരങ്ങൾ പോലെ പ്രധാനമാണ്.

ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ മുൻതൂക്കം കൊൽക്കത്തയ്ക്കാണ്. മൊത്തം 35 മത്സരങ്ങൾ, 19ൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചപ്പോൾ ഡൽഹി ജയം 15ൽ മാത്രമായിരുന്നു. ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്. തൊട്ട് താഴെ എട്ടാം സ്ഥാനത്തുണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. പത്ത് മത്സരങ്ങളിൽ നിന്നായി ആകെ നാല് ജയമാണ് ഡൽഹിക്കുള്ളത്, എന്നാൽ കൊൽക്കത്തയ്ക്കാകട്ടെ ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും. ഇന്ന് ജയിക്കുന്നവർക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ നിലനിർത്താം.

Content highlight: IPL 2026; KKR vs DC matchday

dot image
To advertise here,contact us
dot image