

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മറികടന്നു. ഏഴുവിക്കറ്റിന്റെ ജയത്തോടെയാണ് കൊല്‍ക്കത്ത തുടരെ മൂന്നാം ജയവും സ്വന്തമാക്കിയത്. മൂന്നുവിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും 59 റണ്‍സെടുത്ത അന്‍ക്രിഷ് രഘുവംഷിയും ടീമിനായി തിളങ്ങി. അജിന്‍ക്യ രഹാനെ 43 റണ്‍സെടുത്തി. ഫിന്‍ അലന്‍ 29 റണ്‍സും റിങ്കു സിങ് 22 റണ്‍സുമെടുത്തു.
നേരത്തെ, ആദ്യം ബാറ്റുചെയ്ത ആതിഥേയരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എറിഞ്ഞുവീഴ്ത്തിയിരുന്നു. 19 ഓവറില്‍ 165 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് നിര ഒന്നടങ്കം പുറത്തായി. കൂറ്റനടികള്‍ക്ക് മുതിര്‍ന്ന അഭിഷേക് ശര്‍മ (15) വേഗത്തില്‍ മടങ്ങി. ട്രാവിസ് ഹെഡും (61), ഇഷാന്‍ കിഷനുമാണ് (42) ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 28 പന്തിലാണ് ട്രാവിസ് ഹെഡ് 61 റണ്‍സെടുത്തത്. 29 പന്തില്‍നിന്നാണ് ഇഷാന്‍ കിഷന്റെ 42 റണ്‍സ് നേട്ടം. ഹെന്റിച്ച് ക്ലാസന്‍, രവിചന്ദ്രന്‍ സ്മരാന്‍, അനികെറ്റ് വര്‍മ, സലില്‍ അറോറ, പാറ്റ് കമിന്‍സ്, ശിവാങ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇഷാന്‍ മലിംഗ പുറത്താകാതെനിന്നു.
കൊല്‍ക്കത്ത ബൗളിങ് സംഘമാണ് കളിയില്‍ ഹൈദരാബാദിനെ വിറപ്പിച്ചത്. വരുണ്‍ ചക്രവര്‍ത്തി മൂന്നുവിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ടുവിക്കറ്റും വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അന്‍കുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
content highlights: Third win for Kolkata; Hyderabad defeated by seven wickets