അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്; നിരവധി ആളുകൾ അറസ്റ്റിൽ

അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടിക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്; നിരവധി ആളുകൾ അറസ്റ്റിൽ
dot image

കുവൈറ്റില്‍ അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ആളുകള്‍ പിടിയിലായി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിലെ തെരവുകളില്‍ അനധികൃത കച്ചവടം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് എതിരായ നടപടി ശക്തമാക്കിയിരിക്കുന്നത്. അഹമ്മദി ഗവര്‍ണറേറ്റിലെ ഫഹാഹീല്‍, മഹ്ബൂല എന്നീ മേഖലകളില്‍ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ആളുകള്‍ പിടിയിലായി. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്റ്റാളുകള്‍ സ്ഥാപിച്ച് കച്ചവടം നടത്തിയവരെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരില്‍ നിന്ന് വന്‍തോതില്‍ പുകയില ഉത്പ്പന്നങ്ങള്‍, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, വിവിധ തരം ഗൃഹോപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമനടപടിക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും നിയമവിരുദ്ധമായ വിപണനം തടയുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പരിശോധന. രാജ്യത്ത് അനധികൃത കച്ചവടങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരാനാണ് തീരുമാനം.

നിയമ വരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനധികൃത കച്ചവടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും.

Content Highlights:

dot image
To advertise here,contact us
dot image