സന്ദർശകർക്ക് ആകർഷക ഓഫറുമായി ​ഗ്ലോബൽ വില്ലേജ്; 99 ദിര്‍ഹത്തിന് പരിധിയില്ലാതെ റൈഡുകള്‍

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ത്രില്ലര്‍' റൈഡുകളും കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന വിനോദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു

സന്ദർശകർക്ക് ആകർഷക ഓഫറുമായി ​ഗ്ലോബൽ വില്ലേജ്; 99 ദിര്‍ഹത്തിന് പരിധിയില്ലാതെ റൈഡുകള്‍
dot image

സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി ദുബായ് ഗ്ലോബല്‍ വില്ലേജ്. ഇത്തവണത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നതോടെയാണ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചത്. 99 ദിര്‍ഹത്തിന് പരിധിയില്ലാതെ റൈഡുകള്‍ ആസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 10ന് ആണ് ഗ്ലോബല്‍ വില്ലേജിന്റെ 30-ാമത് സീസണ്‍ സമാപിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കില്‍ ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ അറിയിപ്പ് പ്രകാരം വെറും 99 ദിര്‍ഹത്തിന് കാര്‍ണിവല്‍ ഏരിയയിലെ റൈഡുകള്‍ പരിധിയില്ലാതെ ആസ്വദിക്കാനാകും. സീസണ്‍ അവസാനിക്കും വരെ എല്ലാ ദിവസവും ഓഫര്‍ ലഭ്യമാക്കുമെന്ന് ഗ്ലോബല്‍ വില്ലേജ് അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന 31 വ്യത്യസ്ത റൈഡുകളാണ് കാര്‍ണിവല്‍ വിഭാഗത്തിലുള്ളത്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ത്രില്ലര്‍' റൈഡുകളും കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന വിനോദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 99 ദിര്‍ഹത്തിന്റെ പ്രത്യേക ടിക്കറ്റിലൂടെ ഒരു ദിവസം എത്ര തവണ വേണമെങ്കിലും ഈ റൈഡുകള്‍ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 51 ദിവസത്തോളം അടച്ചിട്ട ശേഷം കഴിഞ്ഞ മാസം 20നാണ് ഗ്ലോബല്‍ വില്ലേജ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം പുനരാരംഭിച്ചപ്പോഴും സന്ദര്‍ശകര്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു.

വിവിധ പവലിനയനുകളില്‍ നിന്ന് ആകര്‍ഷകമായ വിലക്കുറവില്‍ സാധാനങ്ങള്‍ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 90ലധികം രാജ്യങ്ങളുടെ പവലിയനുകളും വൈവിധ്യമാര്‍ന്ന പരിപാടികളുമാല്‍ സജീവമാണ് ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ്. സീസണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവസാനിക്കനിരിക്കെ വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Global Village has introduced an attractive offer allowing visitors to enjoy unlimited rides for just 99 dirhams. The deal is expected to draw large crowds looking for affordable entertainment in Dubai.

dot image
To advertise here,contact us
dot image