വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് റാങ്കിങ്ങിൽ ആറാമത്!; പക്ഷെ ICC റാങ്കിങ്ങിൽ ഇന്ത്യ മൂന്നാമത്

ടി20 ലോകകപ്പില്‍ കിരീടം ചൂടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവാഹമല്ല

വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് റാങ്കിങ്ങിൽ ആറാമത്!; പക്ഷെ ICC റാങ്കിങ്ങിൽ ഇന്ത്യ മൂന്നാമത്
dot image

ടി20 ലോകകപ്പില്‍ കിരീടം ചൂടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവാഹമല്ല. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഏറ്റവും പുതിയ ഐസിസി വാര്‍ഷിക ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ തുലാസിലാണ്.

വാര്‍ഷിക റാങ്കിംഗില്‍ ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 104 പോയിന്റാണ് ഇന്ത്യക്കുള്ളത്. 102 പോയിന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പട്ടികയില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു.

ന്യൂസിലാന്‍ഡ് (5), പാകിസ്ഥാന്‍ (6) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ശ്രീലങ്ക ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അയര്‍ലന്‍ഡ് പട്ടികയില്‍ നിന്ന് പുറത്തായി. ഇന്ത്യയുടെ മികച്ച പ്രകടനം കൊണ്ടല്ല, മറിച്ച് 2023 ഏപ്രില്‍ 30ന് മുമ്പുള്ള മികച്ച വിജയങ്ങളുടെ വെയ്‌റ്റേജ് ഇംഗ്ലണ്ടിന് നഷ്ടമായതാണ് റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടമായത്.

റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയെങ്കിലും 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുമോ എന്നത് സംശയത്തിലാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.

ഫൈനല്‍ നടക്കാന്‍ പോകുന്ന ലണ്ടനിലെ ലോര്‍ഡ്സിലേക്ക് യോഗ്യത നേടണമെങ്കില്‍ ഇനി അവശേഷിക്കുന്ന ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണമെങ്കിലും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്.

Content highlights: icc test rankings india third spot wtc standings sixth place

dot image
To advertise here,contact us
dot image