ഭുവി ഈസ് ബാക്ക്!; പരിക്ക് ഭേദമാകാതെ ഹാർഷിതും ആകാശ് ദീപും; അഫ്ഗാൻ, ഇംഗ്ലണ്ട് സീരീസിൽ ഇന്ത്യയ്ക്ക് പ്രതിസന്ധി

ബാക്ക് അപ്പ് ഒപ്‌ഷനായ മുഹമ്മദ് ഷമിയുമായി ബി സി സി ഐ അത്ര രസത്തിലല്ലാത്തതിനാൽ പരിഗണിക്കാൻ സാധ്യതയില്ല

ഭുവി ഈസ് ബാക്ക്!; പരിക്ക് ഭേദമാകാതെ ഹാർഷിതും ആകാശ് ദീപും; അഫ്ഗാൻ, ഇംഗ്ലണ്ട് സീരീസിൽ ഇന്ത്യയ്ക്ക് പ്രതിസന്ധി
dot image

ഇന്ത്യയുടെ നിലവിലെ പേസ് നിര ഒപ്‌ഷൻസായ ആകാശ് ദീപും ഹര്‍ഷിത് റാണയും വരാനിരിക്കുന്ന അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ കളിക്കില്ലെന്ന് സൂചന. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തരാകാത്തതിനാല്‍ ഇരുവരെയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ഇരുവരും പരിക്കിനെത്തുടര്‍ന്ന് നിലവിലെ ഐപിഎല്‍ സീസണിലും കളിച്ചിരുന്നില്ല. ആകാശ് ദീപ് നടുവേദനയെത്തുടര്‍ന്ന് ചികിത്സയിലാണെങ്കില്‍, ടി20 ലോകകപ്പിന് തൊട്ടുമുമ്പ് കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതാണ് ഹര്‍ഷിത് റാണ.

ആകാശ് ദീപിനെ പ്രധാനമായും ടെസ്റ്റ് ക്രിക്കറ്റിലേക്കും ഹര്‍ഷിത് റാണയെ പരിമിത ഓവര്‍ ക്രിക്കറ്റിലേക്കുമാണ് ഇന്ത്യ പരിഗണിക്കുന്നത്. 2025ല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളറായിരുന്നു റാണ. 14 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് താരം അന്ന് വീഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ പരമ്പരയില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് ആകാശ് ദീപ് വരവറിയിച്ചത്. ഹര്‍ഷിതിനേക്കാള്‍ കൂടുതല്‍ സമയം ആകാശ് ദീപിന് തിരിച്ചുവരവിനായി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓഗസ്റ്റില്‍ ആരംഭിക്കുന്ന ആഭ്യന്തര സീസണിലെ ദുലീപ് ട്രോഫിയിലൂടെ ഇരുവരും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ അതുവരെ ഇവര്‍ക്ക് വിശ്രമം തുടരേണ്ടി വരും.

ഇരുവരുടെയും അഭാവത്തിൽ ഇന്ത്യയ്ക്ക് നിലവിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നീ ഒപ്‌ഷനുകളാണ് ഉള്ളത്. എന്നാൽ ബുംറ ഐ പി എല്ലിൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാക്ക് അപ്പ് ഒപ്‌ഷനായ മുഹമ്മദ് ഷമിയുമായി ബി സി സി ഐ അത്ര രസത്തിലല്ലാത്തതിനാൽ പരിഗണിക്കാൻ സാധ്യതയില്ല.

ഇവിടെ നിലവിലെ ഐ പി എൽ സീസണിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെക്കുന്ന ബുവനേശ്വർ കുമാറിനെ പരിഗണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 7 .54 റൺസ് ഇക്കോണമിയിൽ 17 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്.

Content highlights:Akash and Rana unlikely to be fit ,bhuvneshwar kumar will replaced in indian team

dot image
To advertise here,contact us
dot image