'ബുംറയുടെ ഒരൊറ്റ പന്തും ഇപ്പോൾ ഭീഷണി ഉയർത്തുന്നില്ല'; താരത്തിന്റെ മോശം ഫോമിൽ ഇന്ത്യൻ മുൻ നായകൻ

ഒരു വിക്കറ്റ് പോലും നേടാനാകാതെ ആദ്യ അഞ്ച് മത്സരങ്ങൾ അവസാനിച്ചപ്പോൾ തന്നെ താരത്തിന്റെ ഫോമിനെ ചൊല്ലി ആരാധകർക്കുള്ളിൽ വലിയ ആശങ്ക രൂപപ്പെട്ടതായിരുന്നു

'ബുംറയുടെ ഒരൊറ്റ പന്തും ഇപ്പോൾ ഭീഷണി ഉയർത്തുന്നില്ല'; താരത്തിന്റെ മോശം ഫോമിൽ ഇന്ത്യൻ മുൻ നായകൻ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാനാകാതെ ആരാധകരെ തുടരെ നിരാശപ്പെടുത്തുകയാണ് മുംബൈ ഇന്ത്യൻസിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ. താരം ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് ആകെ നേടാനായത് രണ്ട് വിക്കറ്റുകൾ മാത്രമാണ്. ഇപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ താരത്തിനെ പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്.

'ബുംറക്ക് ഇപ്പോൾ ഒട്ടും മൂർച്ച ലഭിക്കുന്നില്ല. താരത്തിന്റെ ഒരൊറ്റ പന്തും സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ ഭീഷണി ഉയർത്തിയില്ല. ഒരുപക്ഷേ അദ്ദേഹം ക്ഷീണിതനായിരിക്കാം, അതുകൊണ്ട് ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, അദ്ദേഹം മികച്ച ഫോമിലായിരുന്നില്ല എന്നത് വ്യക്തമാണ്. കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തെ കാണാൻ വളരെ സാധാരണ നിലയിൽ തോന്നുന്നു', ശ്രീകാന്ത് തുറന്നടിച്ചു.

ഒരു വിക്കറ്റ് പോലും നേടാനാകാതെ ആദ്യ അഞ്ച് മത്സരങ്ങൾ അവസാനിച്ചപ്പോൾ തന്നെ താരത്തിന്റെ ഫോമിനെ ചൊല്ലി ആരാധകർക്കുള്ളിൽ വലിയ ആശങ്ക രൂപപ്പെട്ടതായിരുന്നു. മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം അതിശക്തമായ ബൗളിംഗ് നിര തന്നെയാണ് ടീമിൽ ഉള്ളത്. എന്നിട്ടും ആരാധകരെ ആകെ നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാണ് ടീമിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

Content highlight: IPL 2026 K Srikkanth criticizes Jasprit Bumrah's poor form

dot image
To advertise here,contact us
dot image