തടയാനാകുമോ രാജസ്ഥാന്? അപരാജിത കുതിപ്പ് തുടരുമോ പഞ്ചാബ് കിങ്‌സ്? ശ്രദ്ധിക്കണം ഇവരെ

ഐപിഎലില്‍ പഞ്ചാബ് കിങ്‌സ്‌-രാജസ്ഥാന്‍ റോയല്‍സ് മത്സരം ഇന്ന് രാത്രി 7.30ന്

തടയാനാകുമോ രാജസ്ഥാന്? അപരാജിത കുതിപ്പ് തുടരുമോ പഞ്ചാബ് കിങ്‌സ്? ശ്രദ്ധിക്കണം ഇവരെ
dot image

അപരാജിതരെ കീഴടക്കുമോ രാജസ്ഥാന്‍ റോയല്‍സ്.. ഈ ചോദ്യമാണ് ഇന്നത്തെ ഐപിഎല്‍ മത്സരത്തിന് മുമ്പ് പ്രസക്തം. എന്ത് കൊണ്ട് എന്നതിനുള്ള ഉത്തരമാണ് കഴിഞ്ഞദിവസം ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടീം കാണിച്ചുതന്നത്. ഏഴുമത്സരം പിന്നിട്ട പഞ്ചാബ് കിങ്‌സ് ഇതുവരെ ജയിച്ചത് ആറുകളി. ഒരുമത്സരം മഴകാരണം സമനിലയായി എന്നതൊഴിച്ചാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഈ സീസണില്‍ കൈയിലില്ല എന്നര്‍ഥം. കളിച്ചുനേടിയതെല്ലാം ജയംമാത്രം.

രാജസ്ഥാനാകട്ടെ എട്ടുകളിയില്‍ അഞ്ചെണ്ണം ജയിച്ചു. മൂന്നെണ്ണം തോറ്റു. 10 പോയിന്റോടെ നാലാം സ്ഥാനത്താണ് അവര്‍. ഇന്ന് ജയിക്കാനായാല്‍ പഞ്ചാബിന് പ്ലേ ഓഫിലേക്ക് പിന്നീട് അധികദൂരം സഞ്ചരിക്കേണ്ടി വരില്ല. രാജസ്ഥാന് പ്ലേ ഓഫ് സാധ്യതയ്ക്ക് ജയം വേണം.

ചേസിങ് റെക്കോഡിന്റെ തിളക്കവുമായാണ് പഞ്ചാബ് എത്തുന്നത്. ഡല്‍ഹിക്കെതിരെ 265 റണ്‍സെടുത്ത് വിജയിച്ചത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ജയം. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും കൂപ്പര്‍ കൊനോലിയും ശ്രേയസ് അയ്യരും നേഹല്‍ വധേരയും ശശാങ്ക് സിങ്ങും.. അങ്ങനെ നീളുന്ന നിരയിലാണ് മാര്‍ക്ക്‌സ് സ്‌റ്റോയ്‌നിസും മാര്‍ക്കോ യാന്‍സനും സേവ്യര്‍ ബാര്‍ട്‌ലറ്റും വിജയകുമാര്‍ വൈശാഖും അര്‍ഷ്ദീപ് സിങ്ങുമെല്ലാമുള്ളത്. താരസമ്പന്നമായ പഞ്ചാബിന് റിക്കി പോണ്ടിങ്ങെന്ന പരിശീലകന്റെ പിന്‍ബലവുമുണ്ട്. ഇതില്‍പ്പരം എന്ത് വേണം ഒരു ടീമിന്. ഇതെല്ലാം മേളിച്ചൊരു സംഘം റെക്കോഡ് തൂക്കുന്ന വിജയം കൊയ്യാതെങ്ങനെയിരിക്കും. സ്ഥിരതയുള്ള പ്രകടനമാണ് പഞ്ചാബിന്റേത് എന്നതും നേട്ടമാണ്.

അവസാന കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് രാജസ്ഥാന്‍ വരുന്നത്. വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് രാജസ്ഥാന്റെ കരുത്ത്. ധ്രുവ് ജുറലും യശ്വസ്വി ജയ്‌സ്വാളും ഉള്‍പ്പടെ തിളങ്ങിയാല്‍ രാജസ്ഥാന് വിജയിക്കാന്‍ അധികം വിയര്‍ക്കേണ്ട. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറെന്ന കുന്തമുനയുള്ളതും നേട്ടമാണ്. രവീന്ദ്ര ജഡേജയും ടീമിന്റെ ജയപ്രതീക്ഷ ഉയര്‍ത്തുന്നു.

content highlights: Can Rajasthan Stop Them? Will Punjab Kings Continue Their Unbeaten Run

dot image
To advertise here,contact us
dot image