

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ചിരുന്നു. റെക്കോർഡ് തീക്കാറ് ബുക്കിംഗ് ആൺ ഇപ്പോൾ നടക്കുന്നത്.
ചില വിദേശ മാർക്കറ്റുകളിൽ ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോയിൽ ആദ്യ പത്ത് മിനിറ്റിൽ 10,000 ടിക്കറ്റുകൾ വിറ്റു. നിലവിൽ മണിക്കൂറിൽ 12,000 ൽ അധികം ടിക്കറ്റുകളാണ് ബിഎംഎസിലൂടെ ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ചിത്രത്തിൻറെ ആദ്യ ബോക്സ് ഓഫീസ് കളക്ഷനും ട്രാക്കർമാർ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസിൽ 50 ലക്ഷം എന്ന സംഖ്യ വെറും 42 മിനിറ്റ് കൊണ്ട് ചിത്രം ക്രോസ് ചെയ്തു. ആദ്യ 45 മിനിറ്റിനുള്ളിലാവട്ടെ ഇത് 55.68 ലക്ഷത്തിലേക്കും എത്തി. ആഗോള ബോക്സ് ഓഫീസിൽ നിന്ന് അഡ്വാൻസ് ബുക്കിംഗിലൂടെ ചിത്രം 3.50 കോടിയാണ് നേടുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തില്‍ ഒരു സിനിമ നേടിയ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍റെ റെക്കോര്‍ഡ് നിലവില്‍ എമ്പുരാന്‍റെ പേരിലാണ്. രണ്ടാം സ്ഥാനത്ത് വിജയ്‍യുടെ ലിയോ ആണ്. 14.07 കോടിയാണ് വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ എമ്പുരാന്‍ കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്. 12 കോടി ആയിരുന്നു ലിയോയുടെ കേരള ഓപണിംഗ്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ ഹൈലൈറ്റ് ആയിരിക്കും ഇവരുടെ കോമ്പിനേഷൻ രംഗങ്ങൾ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
Content Highlights: The film 'Patriot' has already set a remarkable record and generated huge excitement among moviegoers even before its advance bookings officially opened. The strong pre-release buzz reflects high audience expectations and intense anticipation surrounding the project. Industry observers see this as a sign of a potentially strong box office opening, with fans eagerly waiting to secure their tickets as bookings begin.