കരുത്തര്‍ കളത്തില്‍; ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന് ഇന്ന് തുടക്കം

പിഎസ്ജി-ബയേണ്‍ പോരാട്ടം ഇന്ന് രാത്രി 12.30ന്; നാളെ അത്‌ലറ്റിക്കോ-ആഴ്‌സനല്‍ മത്സരം

കരുത്തര്‍ കളത്തില്‍; ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലിന് ഇന്ന് തുടക്കം
dot image

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. അര്‍ധരാത്രി 12.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. പിഎസ്ജിയുടെ മൈതാനമായ പാരീസിലെ പാര്‍ക് ദി പ്രിന്‍സിലാണ് മത്സരം. രണ്ടാം സെമിഫൈനലില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡ് ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സനലിനെ എതിരിടും. മഡ്രിഡിലെ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിലാണ് മത്സരം.

ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് പിഎസ്ജി-ബയേണ്‍ പോരാട്ടത്തിനാണ്. സെമിഫൈനലാണെങ്കിലും ഫലത്തില്‍ ഇതൊരു ഫൈനല്‍ പോരാട്ടം പോലെയാണ്. അറ്റാക്കിങ് ഫുട്‌ബോള്‍ കളിക്കുന്ന രണ്ടുടീമുകളുടെ പോരാട്ടം ഏറെ ശ്രദ്ധേയമാകും. കഴിഞ്ഞ അഞ്ചുകളിയില്‍ അഞ്ചും ജയിച്ച ബയേണ്‍ ബുണ്ടസ് ലിഗ നേടിയാണ് വരുന്നത്. പിഎസ്ജിയാകട്ടെ അഞ്ചുമത്സരത്തില്‍ തോറ്റത് ഒരുകളി മാത്രം. ഫ്രഞ്ച് ലീഗ് വണ്‍ കിരീടം പിഎസ്ജിക്ക് തൊട്ടരികെയാണ്. ടൂര്‍ണമെന്റില്‍ ഇരുടീമുകളും 38 ഗോള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ പിഎസ്ജിയെ തോല്‍പ്പിച്ച് കിരീടം നേടിയതിന്റെ ഓര്‍മയും ഇരുടീമുകള്‍ക്കുമുണ്ട്.

പരിശീലകന്‍ ലൂയി എന്റിക്വയുടെ കീഴില്‍ മികച്ച പ്രകടനമാണ് പിഎസ്ജിയുടേത്. ക്വിച്ച കവര്ത സ്കേലിയയുടെ പ്രകടനം നിര്‍ണായകമാണ്.

പാരീസിലെ കാണികള്‍ക്ക് മുന്നിലാണ് കളി എന്നത് ടീമിന് കരുത്തേകും. സ്വന്തം ഗ്രൗണ്ടില്‍ ജയത്തില്‍കുറഞ്ഞതൊന്നും പിഎസ്ജി ആഗ്രഹിക്കുന്നുണ്ടാകില്ല. ഹാരി കെയ്ന്‍ ഉള്‍പ്പെട്ട ബയേണ്‍ എഴുതിത്തള്ളാനാകാത്ത കരുത്തുള്ള സംഘമാണ്. കളി മൈതാനത്ത് തുടരുന്ന മികവാണ് ചാമ്പ്യന്‍സ് ലീഗിലും നിര്‍ണായകമാവുക.

content highlights: Champions League Football Semifinals Kick Off Today

dot image
To advertise here,contact us
dot image