വിരാടും ഗെയ്‌ലും എബിഡിയുമെല്ലാമുണ്ടായിട്ടും 49 ൽ വീണു!; RCB ക്ക് അന്ന് സംഭവിച്ചതെന്ത്?

ഒരു ഘട്ടത്തിൽ ആർസിബിയുടെ പേരിലുള്ള നാണക്കേടിന്റെ 49 എന്ന ടോട്ടൽ അവർക്കെതിരെ തന്നെ ഡൽഹി സ്വന്തം പേരിലാക്കുമെന്ന് തോന്നിച്ചെങ്കിലും നടന്നില്ല

വിരാടും ഗെയ്‌ലും എബിഡിയുമെല്ലാമുണ്ടായിട്ടും 49 ൽ വീണു!; RCB ക്ക് അന്ന് സംഭവിച്ചതെന്ത്?
dot image

ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നാലോവർ പൂർത്തിയാകുമ്പോൾ ഒമ്പത് റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഡൽഹി ക്യാപിറ്റൽസ്.

ഒരു ഘട്ടത്തിൽ ആർസിബിയുടെ പേരിലുള്ള നാണക്കേടിന്റെ 49 എന്ന ടോട്ടൽ അവർക്കെതിരെ തന്നെ ഡൽഹി സ്വന്തം പേരിലാക്കുമെന്ന് തോന്നിച്ചെങ്കിലും നടന്നില്ല. അഭിഷേക് പോറൽ(30), ഡേവിഡ് മില്ലർ (19), കെയ്ലി ജാമിസൺ (12) എന്നിവർ ചേർന്ന് ടോട്ടൽ 75 ലെത്തിക്കുകയായിരുന്നു.

സത്യത്തിൽ എന്താണ് അന്ന് ആർസിബിക്ക് സംഭവിച്ചത്. പേരുകേട്ട ബാറ്റിങ് നിറ കൂടാരം കയറിയതെങ്ങനെ, നോക്കാം…


2017 ലായിരുന്നു ആർസിബിയുടെ ആ ദുരന്ത സംഭവം നടക്കുന്നത്. കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് ഉയർത്തിയ 132 റൺസ് അനായാസം ആർസിബി മറികടക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ് എന്നിവരുടെ ഇതിഹാസരുടെ നേതൃത്തത്തിൽ ഒരു ഘോഷയാത്ര.

വിക്കറ്റ് കീപ്പർ ബാറ്റർ കേദവ് ജാദവ് ഒമ്പത് റൺസ് നേടിയ മത്സരത്തിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല. ക്രിസ് വോക്സ്, കോളിൻ ഡി, നതാൻ കോൾട്ടർ എന്നിവർ കൊൽക്കത്തയ്ക്ക് വേണ്ടി അന്ന് മൂന്ന് വിക്കറ്റ് വീതം നേടി.

ഒമ്പത് വർഷങ്ങൾക്കിപ്പുറം ആ നാണക്കേട് അങ്ങനെ തന്നെ കിടക്കുന്നു. അത് മറികടക്കാനുള്ള സുവർണാവസരം ആർസിബിക്ക് ഇന്നലെ മുതലാക്കാനുമായില്ല.

content highlights: ipl rcb vs kkr 2017 lowest score analysis

dot image
To advertise here,contact us
dot image