സെല്‍ഫി വേണമെന്ന് കുട്ടികള്‍, 100 രൂപ വേണമെന്ന് വൈഭവ് സൂര്യവംശി; വൈറലായി ദൃശ്യങ്ങള്‍

വിമാനത്താവളത്തില്‍ കുട്ടികളോടൊപ്പമുള്ള സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്

സെല്‍ഫി വേണമെന്ന് കുട്ടികള്‍, 100 രൂപ വേണമെന്ന് വൈഭവ് സൂര്യവംശി; വൈറലായി ദൃശ്യങ്ങള്‍
dot image

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുതലമുറ താരങ്ങള്‍ പിടിമുറുക്കുകയാണ്. അതിലേറ്റവും പ്രധാനി 15-കാരന്‍ വൈഭവ് സൂര്യവംശിയാണ്. ബിഹാറുകാരനായ താരത്തിന്റെ പ്രകടനം ഐപിഎലിലെ പല റെക്കോഡുകളെയും ഭേദിക്കുന്നതാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഭാവിതാരമെന്ന പേര് ഇപ്പോള്‍തന്നെ വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, പഞ്ചാബ് കിങ്സുമായുള്ള മത്സരത്തിനായി പുറപ്പെട്ട വൈഭവ് സൂര്യവംശിയും താരത്തിനൊപ്പം വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാനെത്തിയ കുട്ടികളും തമ്മിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. പഞ്ചാബിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തിനായി പുറപ്പെട്ടതായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ടീം. ഇതിനിടെയാണ് രണ്ട് കുട്ടികള്‍ സെല്‍ഫി വേണമെന്ന് ആവശ്യപ്പെട്ട് വൈഭവിനെ സമീപിക്കുന്നത്. താന്‍ ഇപ്പോള്‍ ഓരോ ഫോട്ടോയ്ക്കും 100 രൂപ ഈടാക്കാറുണ്ടെന്ന് വൈഭവ് കുട്ടികളോട് പറഞ്ഞു. ഇതുകേട്ട കുട്ടികള്‍ അമ്പരന്നുപോയി. ഫോട്ടോ എടുക്കാന്‍ താന്‍ പണം വാങ്ങാറുണ്ടെന്നും ഇത് കാര്യമായി പറയുകയാണെന്നുകൂടി വൈഭവ് പറഞ്ഞതോടെ കുട്ടികള്‍ പിന്‍വലിയാന്‍ തുടങ്ങി.

ഇതിനിടെ ഒരു കുട്ടി 200 രൂപയുമായെത്തി. കുട്ടികള്‍ പണം നല്‍കാന്‍ തയ്യാറായതോടെ, കുട്ടികളെ തിരികെ വിളിച്ച വൈഭവ് താനൊരു തമാശ പറഞ്ഞതാണെന്ന് അറിയിക്കുകയായിരുന്നു. പിന്നീട് താരം കുട്ടികളെ കൈകൊടുത്താണ് മടക്കിയത്. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് അവരുടെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചതോടെയാണ് വൈറലായത്.

ഈ ഐപിഎല്ലില്‍ നിലവില്‍ എട്ടു കളികളില്‍ നിന്ന് 357 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് വൈഭവ് സൂര്യവംശി. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും വൈഭവിന്റെ പേരിലുണ്ട്.

content highlights: Kids Want a Selfie, Vaibhav Suryavanshi Demands 100 Rupees; Visuals Go Viral

dot image
To advertise here,contact us
dot image