വിരാട് കോഹ്ലിയുടെ ഓട്ടോഗ്രാഫ് കിട്ടിയില്ല, പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍; WATCH VIDEO

വിരാട് കോഹ്ലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി ബാറ്റുമായി കുട്ടി പിന്നാലെ കൂടിയത്

വിരാട് കോഹ്ലിയുടെ ഓട്ടോഗ്രാഫ് കിട്ടിയില്ല, പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍; WATCH VIDEO
dot image

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെ ഓട്ടോഗ്രാഫ് ലഭിക്കാത്ത സങ്കടത്തില്‍ ബാറ്റു വലിച്ചെറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുട്ടി ആരാധകന്‍. വിരാട് കോഹ്‌ലി നടന്നു പോകുന്നതിനിടെയാണ് ഓട്ടോഗ്രാഫിനു വേണ്ടി ബാറ്റുമായി കുട്ടി പിന്നാലെ കൂടിയത്. എന്നാല്‍ വേഗത്തില്‍ നടന്നുപോയ കോഹ്‌ലി കുട്ടിയെ ശ്രദ്ധിച്ചില്ല. ഹോട്ടല്‍ ജീവനക്കാരും കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുത് വീഡിയോയില്‍ കാണാം.

വിരാട് കോഹ്ലി നടന്നുപോകുന്നതിനിടെ താരത്തോട് അഭ്യര്‍ഥിച്ചിട്ടും ഓട്ടോഗ്രാഫ് കിട്ടാതിരുന്നതോടെ കുട്ടി സങ്കടത്തോടെ പുറത്തേക്കു വരുന്നത് വിഡിയോയിലുണ്ട്. ബാറ്റു വലിച്ചെറിഞ്ഞ കുട്ടി സങ്കടത്തോടെ പൊട്ടിക്കരഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടി. കുട്ടിയെ അമ്മ ആശ്വസിപ്പിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ കുട്ടിയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്.

വിമാനത്താവളങ്ങളിലും ഹോട്ടലുകളിലുമെല്ലാം താരങ്ങളെ അടുത്ത് കാണാനും ഓട്ടോഗ്രാഫിനും സെല്‍ഫിക്കുമായി നിരവിധി പേരാണെത്തുന്നത്. രാജസ്ഥാന്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിക്കടുത്ത് കുട്ടികളെത്തി സെല്‍ഫിയെടുക്കാന്‍ അനുമതി തേടുന്ന വിഡിയോയും ഏറെ വൈറലായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിന് പോകുന്നതിനിടെ വിമാനത്താവളത്തിലായിരുന്നു താരത്തിനോട് കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ അനുമതി തേടിയത്.

ഐപിഎലിന്റെ ഈ സീസണില്‍ മികച്ച ഫോമിലാണു കോഹ്‌ലി കളിക്കുന്നത്. എട്ടു മത്സരങ്ങളില്‍നിന്ന് മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 351 റണ്‍സ് നേടിയ താരം സ്ഥിരത നിലനിര്‍ത്തുന്നുണ്ട്. ആര്‍സിബി എട്ടു മത്സരങ്ങള്‍കളിച്ചപ്പോള്‍ ആറു വിജയങ്ങളുമായി 12 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

content highlights: Young fan breaks down in tears after failing to get Virat Kohli's autograph

dot image
To advertise here,contact us
dot image