സൂപ്പർ ഓവറിലെത്തിച്ച് ഷമിയുടെ ഹീറോയിസം; റിങ്കുവിൽ കളി ജയിച്ച് കൊൽക്കത്ത

അവസാന പന്തിലെ സിക്സറായിരുന്നു ലഖ്‌നൗവിനെ സൂപ്പർ ഓവറിലേക്ക് നയിച്ചത്.

സൂപ്പർ ഓവറിലെത്തിച്ച് ഷമിയുടെ ഹീറോയിസം; റിങ്കുവിൽ കളി ജയിച്ച് കൊൽക്കത്ത
dot image

ഐ പി എൽ 2026 സീസണിലെ ഏറ്റവും നാടകീയമായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ മറികടന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. സൂപ്പർ ഓവറിൽ ലഖ്‌നൗ മുന്നോട്ടുവെച്ച രണ്ട് റൺസ് വിജയലക്ഷ്യം കൊൽക്കത്ത സൂപ്പർ ഓവറിലെ ആദ്യ പന്തിൽ തന്നെ മറികടക്കുകയായിരുന്നു.

നിശ്ചിത 20 ഓവറിൽ കൊൽക്കത്ത മുന്നോട്ടുവെച്ച 155 റൺസ് ലക്ഷ്യം ലഖ്‌നൗ തുല്യമാക്കിയതോടെയാണ് സൂപ്പർ ഓവറിലേക്ക് കടന്നത്. മുഹമ്മദ് ഷമിയുടെ അവസാന പന്തിലെ സിക്സറായിരുന്നു ലഖ്‌നൗവിനെ സൂപ്പർ ഓവറിലേക്ക് നയിച്ചത്.

Also Read:

എന്നാൽ സൂപ്പർ ഓവറിൽ സുനിൽ നരെയ്നെ നേരിട്ട ലഖ്‌നൗവിന് പിഴച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു റൺസാണ് നേടാനായത്. റിങ്കു ആദ്യ പന്തിൽ തന്നെ അത് മറികടന്നു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന്റെ ഭേദപ്പെട്ട ടോട്ടൽ നേടിയിരുന്നു. റിങ്കു സിങ്ങിന് 51 പന്തിൽ അഞ്ച് സിക്‌സറും ഏഴ് ഫോറുകളും അടക്കം 81 റൺസ് നേടി. അവസാന ഓവറിൽ നാല് സിക്സർ അടക്കമായിരുന്നു ഇന്നിംഗ്സ്.

കാമറൂൺ ഗ്രീൻ 34 റൺസ് നേടി. മറ്റാർക്കും തിളങ്ങാനായില്ല. ലഖ്‌നൗവിന് വേണ്ടി മൊഹ്‌സിൻ ഖാൻ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ഓവർ മെയ്ഡനുമായിരുന്നു.

Also Read:

മറുപടി ബാറ്റിങ്ങിൽ റിഷഭ് പന്ത് 38 പന്തിൽ 48 റൺസും ഏയ്ഡൻ മാർക്രം 27 പന്തിൽ 31 റൺസും നേടി. ആയുഷ് ബദോനി 24 റൺസ് നേടി. വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് നേടി. സൂപ്പർ ഓവറിലടക്കം റിങ്കു സിങ് അഞ്ച് ക്യാച്ചുകളുമായി മിന്നി.

content highlights: pl-shami-super-over-rinku-singh-victory-kolkata

dot image
To advertise here,contact us
dot image