

ടീമിന്റെ ജയത്തിനുവേണ്ടി കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് ക്യാപ്റ്റന്റെ തുറന്നുപറച്ചില്‍. തോല്‍വികളില്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഋഷഭ് പന്ത് പറയുന്നു. ഓരോ കളിക്കാരനും സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ടീമിനെക്കുറിച്ചായിരിക്കണം ചിന്ത വേണ്ടതെന്നും താരം ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയ്‌ക്കെതിരെ സൂപ്പര്‍ ഓവറിലായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി. മുഹമ്മദ് ഷമിയുടെ സിക്‌സറാണ് മത്സരത്തില്‍ ലഖ്‌നൗവിനെ സൂപ്പര്‍ ഓവറിലേക്ക് നയിച്ചത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ആകെ ഒരു റണ്‍സെടുക്കാനെ ലഖ്‌നൗവിന് സാധിച്ചുള്ളൂ. നിക്കോളാസ് പുരാനും എയ്ഡന്‍ മാര്‍ക്രവും പുറത്തായത് കനത്ത തിരിച്ചടിയായി. സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്കുവേണ്ടി സൂപ്പര്‍ഓവറില്‍ ബൗളെടുത്തത്. ആദ്യമൂന്നുപന്തില്‍തന്നെ ദൗത്യം പൂര്‍ത്തിയാക്കി സുനില്‍ നരെയ്ന്‍ മടങ്ങി. കാര്യമായ സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്കുവേണ്ടി റിങ്കു സിങ് ആദ്യപന്ത് തന്നെ ബൗണ്ടറിയടിച്ച് മത്സരം ജയിപ്പിച്ചു.
മോശം ഫോമിലാണ് പുരാനെങ്കിലും സൂപ്പര്‍ ഓവറില്‍ ടീം അദ്ദേഹത്തെ വിശ്വസിക്കുകയാണ് ചെയ്തതെന്ന് പിന്നീട് ഋഷഭ് പന്ത് പറഞ്ഞു. ഈ ഐപിഎലില്‍ ഫോമില്ലാത്ത താരം കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. ഞങ്ങള്‍ ഗ്രൂപ്പായി ചര്‍ച്ച നടത്തിയ ശേഷമാണ് നിക്കോളാസ് പുരാനെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനയച്ചതെന്നും ഇത്തരംഘട്ടത്തില്‍ കളിക്കാരെ വിശ്വസിക്കുകയാണ് ചെയ്യുകയെന്നും പന്ത് പറഞ്ഞു. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നും ഋഷഭ് പന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവില്‍ എട്ടുകളിയില്‍ രണ്ട് ജയത്തോടെ നാലുപോയിന്റുമായി ലഖ്‌നൗ പത്താം അവസാനക്കാരാണ്. എട്ടുകളിയില്‍ രണ്ടാം ജയത്തോടെ ജയത്തോടെ കൊല്‍ക്കത്ത വാലറ്റത്തുനിന്ന് അഞ്ചുപോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് മുന്നേറി.
content highlights: Must recover from the pressure, collective responsibility is needed; Captain lashes out after defeat