ഒരു KKR വധം; 2026 ലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി മൊഹ്‌സിൻ ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മൊഹ്‌സിൻ ഖാൻ

ഒരു KKR വധം; 2026 ലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി മൊഹ്‌സിൻ ഖാൻ
dot image

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മൊഹ്‌സിൻ ഖാൻ. നാലോവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ഓവർ മെയ്ഡനുമായിരുന്നു.

കൊൽക്കത്ത നായകൻ അജിങ്ക്യാ രഹാനെ, ടിം സെയ്ഫർട്ട്, കാമറൂൺ ഗ്രീൻ, റോ മാൻ പവൽ, അങ്കുൾ റോയി എന്നിവരുടെ വിക്കറ്റാണ് മൊഹ്‌സിൻ കൊയ്തത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന കെ കെ ആർ 15 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. 34 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ടോപ് സ്‌കോറർ. റിങ്കു സിങ് 27 റൺസുമായി ക്രീസിലുണ്ട്.

പോയിന്റ് ടേബിളിൽ നിലവിൽ ഒമ്പതും പത്തും സ്ഥാനത്താണ് യഥാക്രമം കൊൽക്കത്തയും ലഖ്‌നൗവും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്നത്തെ ജയം ഇരുവർക്കും നിർണായകമാണ്.

content highlights: 

dot image
To advertise here,contact us
dot image