രക്ഷകനായി റുതുരാജ്; ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട ടോട്ടൽ

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഭേദപ്പെട്ട ടോട്ടൽ

രക്ഷകനായി റുതുരാജ്; ഗുജറാത്തിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട ടോട്ടൽ
dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഭേദപ്പെട്ട ടോട്ടൽ. ടോപ് ഓർഡറും മിഡിൽ ഓർഡറും തകർന്നെങ്കിലും ഒരൊറ്റത്ത് പൊരുതി നിന്ന റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സാണ് ചെന്നൈയെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസിലെത്തിച്ചത്.

റുതുരാജ് പുറത്താകാതെ 60 പന്തിൽ 74 റൺസ് നേടി. നാല് സിക്‌സറും ആറ് ഫോറുകളൂം അടക്കമായിരുന്നു ഇന്നിങ്‌സ്. 49 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. ശിവം ദുബെ (22 ), ജാമി വർട്ടൺ (18 ), കാർത്തിക് ശർമ(15 ), സഞ്ജു സാംസൺ (11 ) എന്നിവരും ചെറിയ സംഭാവന നൽകി.

നാലോവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി ഗുജറാത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

കളിച്ച ഏഴുമത്സരത്തില്‍ മൂന്നുമത്സരം ജയിച്ച ചെന്നൈ ആറുപോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. ഏഴുകളിയില്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫിലേക്ക് മുന്നേറാന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.

ontent highlights;ruturaj-gaikwad-half-century-vs-gt-ipl-2026

dot image
To advertise here,contact us
dot image