'രാജസ്ഥാൻ പിന്നിലാകും'; പ്ലേ ഓഫിലെത്തുന്ന നാല് ടീമിനെ പ്രവചിച്ച് ശ്രീകാന്ത്

ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ പകുതിയോട് അടുക്കുകയാണ്

'രാജസ്ഥാൻ പിന്നിലാകും'; പ്ലേ ഓഫിലെത്തുന്ന നാല് ടീമിനെ പ്രവചിച്ച് ശ്രീകാന്ത്
dot image

ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ പകുതിയോട് അടുക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏഴു വീതം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവരെല്ലാം ആറു കളികള്‍ വീതം പിന്നിട്ടിരിക്കുകയാണ്. ഇനിയാണ് ടോപ്പ് ഫോറിനായുള്ള പോരാട്ടം ശരിക്കും മുറുകാന്‍ പോവുന്നത്.

ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് ആരൊക്കെയാവും പ്ലേഓഫില്‍ കളിക്കുകയെന്നു തീരുമാനിക്കുക ശേഷിച്ച മല്‍സരങ്ങളുടെ ഫലമായിരിക്കും, നിലവിലെ പോയിന്റ് പട്ടിക പ്രകാരം ആദ്യ നാലു സ്ഥാനനങ്ങളിലുള്ളത് പഞ്ചാബ് കിങ്‌സ്, നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ്.

സീസണില്‍ ഒരു മല്‍സരം പോലും തോറ്റിട്ടില്ലാത്ത ഏക ടീമെന്ന റെക്കോര്‍ഡ് ശ്രേയസ് അയ്യരുട പഞ്ചാബിന്റെ പേരിലാണ്. അതിനിടെ ഇതുവരെ നടന്ന മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആരൊയാവും ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഈ ഐപിഎല്‍ സീസണില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ സാധ്യതയള്ള ടീമുകളെ കെ ശ്രീകാന്ത് പ്രവചിച്ചത്. ഇപ്പോഴത്തെ പോയിന്റ് പട്ടിക പ്രകാരം ആദ്യ നാലിലുള്ള മൂന്നു ടീമുകളും പ്ലേഓഫിലുണ്ടാവുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഇവയിലൊരു ടീമിനെ ശ്രീകാന്ത് ഒഴിവാക്കി. റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമാണത്. മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ റോയല്‍സ് ഒോഫിലുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

ആര്‍ആറിനു പകരം പ്ലേഓഫിലെ നാലാമത്തെ ടീമായി ശ്രീകാന്ത് തിരഞ്ഞെടുത്തത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ്. ഈ സീസണില്‍ ആദ്യ പകുതിയില്‍ പതറിയെങ്കിലും രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content highlights:  k-srikkanth-predicts-ipl-2026-playoffs-no-rajasthan-royals

dot image
To advertise here,contact us
dot image