19 വർഷത്തെ IPL ചരിത്രത്തിലാദ്യം; അപൂർവ നേട്ടം സ്വന്തമാക്കി അഭിഷേക് ശർമ

അഭിഷേക് 47 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎൽ സെഞ്ച്വറി പൂർത്തിയാക്കിയത്.

19 വർഷത്തെ IPL ചരിത്രത്തിലാദ്യം; അപൂർവ നേട്ടം സ്വന്തമാക്കി അഭിഷേക് ശർമ
dot image

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ നേടിയത്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ അഭിഷേക് 47 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎൽ സെഞ്ച്വറി പൂർത്തിയാക്കിയത്.

ഇതോടെ ഐപിഎല്ലിൽ 50 പന്തിൽ കുറഞ്ഞ പന്തുകളില്‍ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി അഭിഷേക് മാറി. ഇതിന് പുറമെ ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ രണ്ടുതവണ 10 സിക്സറുകൾ വീതം പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. 2025-ൽ പഞ്ചാബിനെതിരെ 55 പന്തില്‍ 141 റൺസ് നേടിയപ്പോഴും അഭിഷേക് 10 സിക്സറുകൾ പറത്തിയിരുന്നു.

ഐപിഎൽ ചരിത്രത്തിൽ ഒന്നിലധികം തവണ പത്തോ അതിലധികമോ സിക്സറുകൾ ഒരു ഇന്നിംഗ്‌സിൽ നേടുന്ന രണ്ടാമത്തെ താരം മാത്രമാണ് അഭിഷേക്. 4 തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസ താരം ക്രിസ് ഗെയ്ൽ മാത്രമാണ് ഇനി അഭിഷേകിന് മുന്നിലുള്ളത്.

ടി20 കരിയറില്‍ അഞ്ച് തവണയാണ് അഭിഷേക് പത്തിലധികം സിക്സറുകൾ ഒരു ഇന്നിംഗ്‌സിൽ അടിച്ചു കൂട്ടിയത്. ഇതോടെ നാല് തവണ വീതം ഈ നേട്ടത്തിൽതിയ ഇവിൻ ലൂയിസ്, ശ്രേയസ് അയ്യർ എന്നിവരെ അഭിഷേക് പിന്നിലാക്കി. 18 തവണ ഈ നേട്ടം സ്വന്തമാക്കിയ ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമത്.

68 പന്തിൽ പത്ത് വീതം സിക്‌സറും ഫോറുകളും അടക്കം 135 റൺസാണ് ഇന്നലെ അഭിഷേക് നേടിയത്. ഇതോടെ 7 മത്സരങ്ങളില്‍ നിന്ന് 53.83 ശരാശരിയിലും 215.33 സ്ട്രൈക്ക് റേറ്റിലും 323 റണ്‍സെടുത്ത് അഭിഷേക് ഓറഞ്ച് ക്യാപ് ലിസ്റ്റിലും ഒന്നാം സ്ഥാനത്തെത്തി.

Content highlights: first in 19 years of ipl history; abishek sharma new record

dot image
To advertise here,contact us
dot image