രാജസ്ഥാനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; വിജയലക്ഷ്യം മറികടന്നത് രണ്ട് പന്ത് ബാക്കിനിൽക്കെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം

രാജസ്ഥാനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; വിജയലക്ഷ്യം മറികടന്നത് രണ്ട് പന്ത് ബാക്കിനിൽക്കെ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. നാല് വിക്കറ്റുകൾക്കാണ് കൊൽക്കത്ത തങ്ങളുടെ ജയം സ്വന്തമാക്കിയത്. കെകെആർ രണ്ട് ബോൾ ബാക്കിനിൽക്കെ 6 വിക്കറ്റ് നഷ്ട്ടത്തിലായിരുന്നു വിജയലക്ഷ്യം മറികടന്നത്.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ പാളിയിരുന്നു. ഓപ്പണർമാരായ ടിം സീഫെർട്ടും നായകൻ അജിങ്ക്യ രഹാനെയും ഒരു റൺസ് പോലും നേടാനാകാതെയാണ് പുറത്തയത്. ശേഷം ഇമ്പാക്ട് പ്ലെയറായി എത്തിയ അങ്ക്രിഷ് രഘുവംശിയാണ് കെകെആറിന്റെ അക്കൗണ്ട് തുറന്നത്. എങ്കിലും താരത്തിന് അത്ര തിളങ്ങാനായിരുന്നില്ല.19 പന്തിൽ നിന്ന് 10 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. റിങ്കു സിംഗ് ആയിരുന്നു ടീമിന്റെ വിജയശിൽപ്പിയായത്. 34 പന്തിൽ രണ്ട് സിക്സറും അഞ്ച് ബൗണ്ടറികളും അടക്കം പുറത്താകാതെ 53 റൺസായിരുന്നു താരം അടിച്ചുകൂട്ടിയത്. ജഡേജ രണ്ട് വിക്കറ്റുകളും, ജൊഫ്രാ ആർച്ചർ, ബർഗർ, രവി ബിഷ്‌ണോയി, യാഷ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Also Read:

രാജസ്ഥാൻ റോയൽസിനായി ഓപ്പണമാർക്ക് മാത്രമേ ഭേദപ്പെട്ട റൺസ് അടിച്ചെടുക്കാൻ സാധിച്ചിരുന്നുള്ളു. 29 പന്തിൽ 39 റൺസാണ് ഓപണർ ജയ്‌സ്വാൾ അടിച്ചെടുത്തത്. രണ്ട് സിക്സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ്. ആർആറിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയാണ് മികച്ച റൺസ് നേടിയ മറ്റൊരു താരം. രണ്ട് സിക്സറുകളൂം 6 ബൗണ്ടറികളും അടക്കം 28 പന്തിൽ 46 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വൈഭവ് ആണ് രാജസ്ഥാന്റെ ടോപ് സ്കോററും. നായകൻ റിയാൻ പരാഗ്, ഷിംറോൺ ഹിറ്റ്മേയർ, രവീന്ദ്ര ജഡേജ, എന്നിവരടക്കം ആർക്കും തന്നെ ആർആർ ബാറ്റിംഗ് നിരയിൽ തിളങ്ങാനായില്ല.

Also Read:

ആർആറിനെ എറിഞ്ഞിടുന്നതിൽ കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി എന്നിവരുടെ പ്രകടനം നിർണായകമായി. നാല് ഓവർ എറിഞ്ഞപ്പോൾ കാർത്തിക് ത്യാഗി 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഒപ്പം വരുൺ ചക്രവർത്തി നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയായിരുന്നു മൂന്ന് വിക്കറ്റുകളാ പോക്കറ്റിൽ ആക്കിയത്. കൂടാതെ സുനിൽ നരെയ്ൻ നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി.

Content highlight: KKR won against RR in IPL 2026

dot image
To advertise here,contact us
dot image